കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്സില് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതി മരിച്ചത് പ്രതി നാസു നടത്തിയ ബലാല്‍സംഗ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞു. സംഭവം കൊലപാതകമാണ്, കൊലയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പണവും നാസു കവര്‍ന്നതായും പൊലീസ് പറയുന്നു. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ തന്ത്രപൂര്‍വം റെയില്‍വേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ ന?ഗ്നമായ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയെ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതിനു പിന്നാലെ യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നില്‍ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് 24കാരനായ യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രേരണക്കുറ്റം ചുമത്തി നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാള്‍ നല്കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്കിയ വിവരം അറിയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷമാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്.