പുതുവര്‍ഷത്തില്‍ ചില സുപ്രധാന തീരുമാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. തിരഞ്ഞെടുത്ത ഏതാനും കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിളിന്റെ ജനപ്രിയ ബ്രൗസറായ ക്രോം.
ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട് പ്രകാരം വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിങ്ങനെയുള്ള കംപ്യൂട്ടറുകളിലാണ് പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികമായി ഇതിനെ കുറിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടുകളിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.
അതേസമയം, വിന്‍ഡോസ് 7 ഇഎസ്യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. 2023 ഫെബ്രുവരി 7- ന് ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിള്‍ ക്രോം വി110 പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.
അതേസമയം, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പിസി- കളില്‍ ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍, സുരക്ഷാ ക്രമീകരണങ്ങളോ, മറ്റ് അപ്ഡേറ്റുകളോ പഴയ പതിപ്പില്‍ ലഭിക്കുകയില്ല. പുതിയ പതിപ്പ് ലഭിക്കുന്നതിനായി വിന്‍ഡോസ് 10, വിന്‍ഡോസ് 11 ഉള്ള സിസ്റ്റം ലഭ്യമാക്കേണ്ടതായി വരുന്നതാണ്.