ബസില്‍ യുവതിക്ക് മുന്നില്‍ യുവാവിന്റെ സ്വയംഭോഗം; പിടിയിലായ പ്രതി കരച്ചിലോട് കരച്ചില്, വീഡിയോ വൈറല്‍, പരാതിയില്ലെന്ന് യാത്രക്കാരി
Story Dated: 2023-01-06
ബസില്‍ യുവതിക്ക് മുന്നില്‍ സ്വയം ഭോഗം ചെയ്ത യുവാവ് പിടിയില്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ചൊവ്വാഴ്ച നടന്ന കൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മുന്നിലിരിക്കുന്നയാളുടെ പ്രവര്ത്തികണ്ട യുവതി ഉടന്‍ തന്നെ കണ്ടക്ടറെ വിവരമറിയിച്ചു. തുടര്‍ന്ന് പിടികൂടിയ ഉടന്‍ യുവാവ് കരയാന്‍ തുടങ്ങി. ഇത് വകവയ്ക്കാതെ യാത്രക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അക്രമിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൊഴി രേഖപ്പെടുത്തുന്നതിനും, പരാതി നല്‍കുന്നതിനും പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും പരാതി ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം.
More Latest News
ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം
ഫാഷന്‍ ലോകത്തെ ട്രെന്റുകള്‍ വിചിത്രമായി മാറുന്ന കാലമാണിത്. ഇപ്പോഴിതാ ഡെനീമിന്റെ പുതിയൊരു ഫാഷനാണ് വാര്‍ത്തയാകുന്നത്. സംഭവം ഒരു പാന്റിലെ ഡിസൈനാണ്.
'Pee Stain' പാന്റ് വിപണിയില്‍ പുതിയ തരംഗമാകുകയാണ്. ലുക്ക് കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നുമെങ്കിലും ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ മുടക്കേണ്ടിയിരിക്കുന്നു.
ബ്രിട്ടീഷ്-ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കിയ Pee Stain പാന്റാണിത്. പാന്റില്‍ മൂത്രമൊഴിച്ച പോലെ തോന്നിപ്പിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വിചിത്രമായ ഈ ആശയം കൊണ്ടുവന്നത് ഡിസൈനര്‍മാരായ ലൂക്ക മാര്‍കെറ്റോയും ജോര്‍ദാന്‍ ബോവനും ചേര്‍ന്നാണ്. ഇരുവരും ജോര്‍ദാന്‍ലൂക്ക എന്നാണ് ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ പേരും ഇതുതന്നെയാണ്.
പാന്റിന്റെ ഒറിജിനല്‍ വേര്‍ഷന്‍ 811 ഡോളറാണ് വില. പൊള്ളുന്ന നിരക്കായതിനാല്‍ ഇതിന്റെ ലൈറ്റര്‍-വേര്‍ഷനും അവതരിപ്പിച്ചിട്ടുണ്ട്. അതിന് $608 കൊടുത്താല്‍ മതിയാകും. അതായത് 50,000 രൂപ. ഓണ്‍ലൈന്‍ ലോകത്ത് ഏറെ വിമര്‍ശനങ്ങളുണ്ടാക്കിയ ഈ വിചിത്ര ജീന്‍സ്, പീ സ്റ്റെയിന് ഡെനിം (''pee stain denim') എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജീന്‍സ് പുറത്തിറങ്ങിയതെങ്കിലും വൈറലായത് ഇപ്പോഴാണെന്ന് മാത്രം.
ഗുരുവായുരമ്പലത്തില്‍ വെച്ച് മാളവികയെ താലി ചാര്‍ത്തി നവനീത്, മകളുടെ കൈപിടിച്ച് ഏല്‍പ്പിച്ച് ജയറാം പാര്‍വ്വതി ദമ്പതികള്‍, നിറകണ്ണുകളോടെ കാളിദാസും
നടന് ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ ചക്കി എന്ന മാളവിക വിവാഹിതയായി. ഇന്ന് വെളുപ്പിന് ഗുരുവായുരമ്പലത്തില്‍ വെച്ച് നവനീത് ഗിരീഷ് ചക്കിയുടെ കഴുത്തില്‍ താലികെട്ടി. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയാണ് നവനീത്.
ഇരുവരുടെയും കുടുംബാംഗങ്ങളും നടന് സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത്
ഏറെ നാളത്തെ കുടുംബത്തിന്റെ കാത്തിരിപ്പാണ് വിവാഹം.നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.
ചുവന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു മാളവിക. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റേയും പാര്‍വതിയുടേയും മൂത്ത മകനും നടനുമായ കാളിദാസും വിവാഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു.
'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന് കമല്‍ പറയുന്നു
സംവിധായകനായും തിരക്കഥാകൃത്തായും തെളിഞ്ഞിട്ടുള്ള കമല്‍ നിര്‍മ്മാതാവായി വേഷമിട്ട ചിത്രമാണ് സെല്ലുലോയ്ഡ്. ജെസി ഡാനിയലിന്റെ കഥ പറഞ്ഞ ചിത്രം നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. കേരള സ്്റേറ്റ് ഫിലിം അവാര്‍ഡിന്റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് പൃഥ്വിരാജിനെ തേടിയെത്തിയ ചിത്രമായിരുന്നു സെല്ലുലോയ്ഡ്. ഫിലിം ഫെയര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഇങ്ങനെ നിരവധി അവാര്‍ഡുകള്‍ ആണ് നേടിയത്.
ഇന്നുവരെ ചിത്രം സംവിധാനവും തിരക്കഥയും മാത്രം ചെയ്തിരുന്ന കമല്‍ നിര്‍മ്മാതാവായപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും. സിനിമയിലേക്ക് നായകനാകാന്‍ പൃഥ്വിയേയും തിരഞ്ഞെടുത്ത കാര്യത്തെ കുറിച്ചാണ് കമല്‍ പറയുന്നത്.
ഒരു അഭിമുഖത്തിലാണ് കമല്‍ ഈ കാര്യം പറഞ്ഞത്. കമലിന്റെ വാക്കുകള്‍ ഇങ്ങനെ:'ഞാന്‍ ഇന്നുവരെ ഒരു സിനിമയേ നിര്‍മിച്ചിട്ടുള്ളൂ. അതാണ് സെല്ലുലോയ്ഡ്. സംവിധായകന് മാത്രമല്ല, അതിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും ഞാന്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫണ്ട് വലിയൊരു വിഷയമായിരുന്നു. പലരോടും ചോദിച്ചിട്ട് ഒടുവില്‍ കോമണ്‍ഫ്രണ്ടായ മസ്കറ്റിലുള്ള ഉബൈദാണ് നിര്‍മ്മാതാവാകാന്‍ ഒപ്പം നിന്നത്.
ജെ സി ഡാനിയലായി അഭിനയിക്കാന്‍ ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന് എവിടെയൊക്കെയോ ജെ സി ഡാനിയലുമായി സാമ്യമുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസമൊക്കെ കിട്ടിയിട്ടുള്ള ആളാണ് ജെ സി ഡാനിയല്‍. പൃഥ്വിരാജിനെ ഞാന്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഞാന്‍ ജെ സി ഡാനിയല്‍ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ രാജുവിനൊപ്പം ഇരുന്ന് സ്ക്രിപ്റ്റ് വായിച്ചുകൊടുത്തു.
പൃഥ്വിരാജ് അന്നും നല്ല പൈസ വാങ്ങുന്നയാളാണ്. വലിയ ഹീറോയായിക്കഴിഞ്ഞിരിക്കുന്നു. രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ലെന്നും ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്നും പറഞ്ഞു. അതിന് തയ്യാറാണോയെന്ന് ചോദിച്ചു. രാജു കുറേനേരം ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാര്‍ മൊത്തത്തില്‍ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന് ചോദിച്ചു. സാര്‍ തീരുമാനിച്ചോളൂ, എനിക്കൊരു പ്രശ്നവുമില്ല, പക്ഷേ സമയം വേണമെന്ന് പറഞ്ഞു'-കമല്‍ വ്യക്തമാക്കി.
ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്കൂള്‍ അടച്ചാലുള്ള പ്രശ്നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരാണ് സുജാതയും മകള്‍ ശ്വേതയും. രണ്ടു പേരും ഒരുമിച്ച് കീഴടക്കാത്ത വേദികളില്ല. ഇപ്പോഴിതാ മകള്‍ക്കൊപ്പമല്ല, കൊച്ചുമകള്‍ക്കൊപ്പമുള്ള ചിത്രമാണ് സുജാത പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൊച്ചുമകള്‍ക്കൊപ്പമുള്ള സുജാതയുടെ വെക്കേഷന് വിശേഷങ്ങള്‍ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മകള്‍ ശ്വേത മോഹന്റെ മകളാണ് ശ്രേഷ്ഠ. ആളൊരു കൊച്ചു കുറുമ്പിയാണെന്ന് തെളിയിക്കുന്ന ചിത്രമാണ് സുജാത പങ്കുവെച്ചിരിക്കുന്നത്.
ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് സുജാതയുടെ പോസ്റ്റ്. കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുകയാണ്. കൂടാതെ ജനലില്‍ വലിഞ്ഞു കയറുന്ന ശ്രേഷ്ഠയുടെ ചിത്രവും ഉണ്ട്. വെക്കേഷന് വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്. വെക്കേഷനായാല്‍ സാധരണ വീടുകളില്‍ ഉള്ള അതേ കുഴപ്പങ്ങള്‍ അവിടേയും ഉണ്ടല്ലേ എന്നാണ് പലരും ചോദിക്കുന്നത്.
വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി
പലരീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ വേഗം വരാറുണ്ട്. ഇവിടെയിലതാ തന്റെ കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന മാജിക്കാണ് ഒറു യുവതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കല്‍ എന്ന 37 കാരിയാണ് ഹാന്‍ഡ് മോഡലിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.
പരസ്യ ചിത്രങ്ങളിലൂടെ തന്റെ കൈവിരലുകള്‍ ആണ് യുവതി പ്രദര്‍ശിപ്പിക്കുക. ഇതിലൂടെയാണ് യുവതി പണം സമ്പാദിക്കുന്നത്. യുവതിയുടെ ഏകദേശ വാര്‍ഷിക വരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും. 25 ലക്ഷത്തോളം രൂപയാണഅ ഇത്തരത്തില്‍ യുവതി സമ്പാദിക്കുന്നത്.
ഒരു ഫൂട്ട് വെയര്‍ കമ്പനിയില്‍ സ്ഥിര ജോലിക്കാരിയാണ് അലക്സാന്ദ്ര. പാര്‍ടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. അഞ്ച് മണിക്കൂര്‍ വരെയുള്ള ഷൂട്ടിംഗുകള്‍ക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവര്‍ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു.
പരസ്യങ്ങളില്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകള്‍ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. വൈഎസ്എല്‍, മൈക്രോസോഫ്റ്റ്, ബ്രാന്‍ഡന്‍ ബ്ലാക്ക്വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയില്‍സ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. ഫാഷന്‍ കമ്പനികള്‍ക്ക് മുന്നില്‍ തന്റെ പോര്‍ട്ട്ഫോളിയോ സമര്‍പ്പിച്ചപ്പോള്‍ തന്നെ അവര്‍ തന്നെ തിരഞ്ഞെടുത്തതായി അലക്സാന്ദ്ര വെളിപ്പെടുത്തി. തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തില്‍ ഈ ജോലി ലഭിക്കാന്‍ കാരണമെന്നും അലക്സാന്ദ്ര ചൂണ്ടിക്കാട്ടി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചര്‍മ്മമാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും ചര്‍മ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ബ്രാന്‍ഡുകള്‍ ഇത്തരം മോഡലിംഗില്‍ മാനദണ്ഡമാക്കാറുള്ളതായും അലക്സാന്ദ്ര സൂചിപ്പിച്ചു.
തന്റെ കൈകള്‍ ചെറുതായതുകൊണ്ട് പരസ്യങ്ങളില്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും അലക്സാന്ദ്ര പറയുന്നു. തന്റെ കൈകളുടെ സംരക്ഷണം അലക്സാന്ദ്രയെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമാണ്. കയ്യുറകള്‍ അണിഞ്ഞാണ് അലക്സാന്ദ്ര വീട്ടു ജോലികള്‍ ചെയ്യുന്നത്. കൈകള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കണമെന്നും കൂടാതെ ശരീരത്തിന്റെ പ്രായം പ്രതിഫലിക്കുന്ന ആദ്യ ഭാഗങ്ങളില്‍ ഒന്ന് കൈകളായതുകൊണ്ട് കൈ കഴുകിയാല്‍ ഉടന്‍ ലോഷന്‍ പുരട്ടണമെന്നും അലക്സാന്ദ്ര പറഞ്ഞു.