പുതിയ ഫീച്ചറുകള്‍ കൊണ്ട് എന്നും ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാട്സ്ആപ്പ് ഇതാ മറ്റൊരു അത്ഭുതമാണ് ഫരയോക്താക്കള്ക്ക് അവതരിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാതെ പോലും ഉപയോക്താക്കള്‍ക്ക് ചാറ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ചാറ്റ്.
ട്വീറ്റിലൂടെയാണ് കമ്പനി ഈ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. സ്വതന്ത്രവും സ്വകാര്യവുമായ ആശയവിനിമയം നടത്താനുള്ള ഉപയോക്താക്കളുടെ അവകാശത്തിനായി പോരാടുന്നത് തുടരുമെന്ന് കമ്പനി ട്വീറ്റില്‍ കുറിച്ചു.
ഇതിനായി ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യുമ്പോള്‍ പ്രോക്സി സെര്‍വറുകളുമായി ബന്ധിപ്പിക്കുന്ന ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കി. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാന്‍ സാധിക്കും. കൂടാതെ പ്രോക്സി സെര്‍വറില്‍ നിന്ന് അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യും.
അതേസമയം, ഇറാനിലെ മനുഷ്യാവകാശ ചൂഷണം സംബന്ധിച്ച് ആഗോള സമൂഹത്തോട് മുന്നോട്ട് വരാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് വാട്സ്ആപ്പ് ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇറാനിലെ ജനങ്ങള്‍ക്ക് തടസ്സങ്ങളില്ലാതെ ബന്ധം നിലനിര്‍ത്താന്‍ വാട്സ്ആപ്പ് ഇതിനായി പ്രോക്സി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.