ആപ്പിള്‍ അമേരിക്കയില്‍ തങ്ങളുടെ ആദ്യത്തെ മുന്‍നിര റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ തങ്ങളുടെ സ്ഥാപം ഏത് രാജ്യത്ത് തുടങ്ങും എന്നതില്‍ വലിയ ഒരു ചര്‍ച്ച തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യയില്‍ ആദ്യത്തെ മുന്‍നിര റീട്ടെയില്‍ സ്റ്റോര്‍ തുറക്കാന്‍ ഒരുങ്ങുന്നതായിരുന്നു റിപ്പോര്‍ട്ട്. കമ്പനി റീട്ടെയില്‍ സ്റ്റോറിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആപ്പിളിന്റെ കരിയര്‍ പേജില്‍ ഇതിനകം തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികള്‍ക്കായി നിരവധി ഓപ്പണിംഗുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിസിനസ്സ് വിദഗ്ദ്ധന്, ജീനിയസ്, ഓപ്പറേഷന് വിദഗ്ദ്ധന്, സാങ്കേതിക വിദഗ്ദ്ധന് ഉള്‍പ്പെടെ നിരവധി വ്യത്യസ്ത അവസരങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ച് വിടുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്.