ട്വിറ്ററിലും ആമസോണിലും മെറ്റയിലുമെല്ലാം കൂട്ടപിരിച്ചുവിടല്‍ നടക്കുമ്പോള്‍ ഇതാ അതിനു പിന്നാലെ കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയര്‍ ചാറ്റും. ഷെയര്‍ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ മോജും തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2200 ലേറെ ജീവനക്കാരുള്ള കമ്പനിയില്‍ ഏകദേശം 500 പേരെ ഈ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏകദേശം 20 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടാന്‍ സാധ്യത ഉണ്ടെന്ന് നേരത്തെ തന്ന കമ്പനി അറിയിച്ചിരുന്നു.
ഡിസംബറില്‍ ഓണ്‍ലൈന്‍ ഗെയിം കമ്പനിയായ ജീത്11 മൊല്ല ടെക് പൂട്ടിയിരുന്നു. തുടര്‍ന്ന് 100ഓളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടാലും ജീവനക്കാര്‍ക്ക് അവരുടെ കൈവശമുള്ള കമ്പനിയുടെ ലാപ്ടോപ്പുകള് പോലുള്ളവ തിരിച്ചുനല്കേണ്ടതില്ല. പിരിച്ചുവിടല്‍ പാക്കേജില്‍ നോട്ടീസ് കാലയളവിലെ മൊത്തം ശമ്പളം നല്കുന്നു. 2023 ജൂണ്‍ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകും.