വളരെ എളുപ്പം ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒന്നാണ് വാട്‌സ്ആപ്പ്. അതിനാല്‍ തന്നെ പ്രായഭേദമന്യേ എല്ലാവരും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ആളുകള്‍ക്ക് വളരെ വേഗം കൈകാര്യം ചെയ്യാവുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നതും. പുതിയ ഫീച്ചറും ഇതുപോലെ ഉള്ളതാണ്.
മികച്ച സേവനം ഉറക്കൃപ്പാക്കാന്‍ ശ്രമിക്കുന്ന വാട്‌സ്ആപ്പ് ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചറാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. നിലവില്‍ മറ്റൊരാള്‍ അയക്കുന്നൊരു ചിത്രത്തിനോ വീഡിയോക്കോ പ്രതികരിക്കാനുള്ള ഏക മാര്‍ഗം, അതില്‍ ദീര്‍ഘനേരം അമര്‍ത്തുകയും തുടര്‍ന്ന് ദൃശ്യമാകുന്ന ബാറില്‍ നിന്ന് പ്രതികരണം തെരഞ്ഞെടുക്കുന്നതുമാണ്. ഇതിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്.
മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്സില്‍ തന്നെ റിയാക്ഷന്‍ ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കും. ആഗ്രഹിക്കുന്ന റിയാക്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ '+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ടാകും. ലോംഗ് പ്രസോ വലതുവശത്തേയ്ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.