ഏറ്റവും എളുപ്പം സന്ദേശം അയക്കാന്‍ സാധിക്കുന്നതും അതിലും എളുപ്പം മറുപടി ലഭിക്കുന്നതുമായ ഒരു ആപ്പാണ് വാട്സ്ആപ്പ്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ മാറ്റങ്ങള്‍ കൊണ്ടു വരാറുണ്ട്.
ഇപ്പോഴിതാ വാട്സ്ആപ്പിലെ നോട്ടിഫിക്കേഷന്‍ വരുത്തുന്ന മാറ്റമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മിക്കപ്പോഴും അനാവശ്യ നോട്ടിഫിക്കേഷന്‍ കാരണം നിങ്ങള്‍ ബുദ്ധിമുട്ടാറുണ്ടോ? നോട്ടിഫിക്കേഷന്‍ ബാര്‍ നിറഞ്ഞു നില്‍ക്കുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ടോ? പ്രധാനപ്പെട്ടവ ഇതില്‍ ഏതാണെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ടോ? ഇതാ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിനാണ് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.
നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് തന്നെ അനാവശ്യ കോണ്ടാക്ടുകള് ബ്ലോക്ക് ചെയ്യുന്നതിനുള്ള ഷോട്ട്കട്ടാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതോടെ, ചാറ്റ് മെസേജ് നോട്ടിഫിക്കേഷനില്‍ നിന്നുതന്നെ ഏത് കോണ്ടാക്ടും ബ്ലോക്ക് ചെയ്യാന്‍ കഴിയും. അജ്ഞാതനായ ആളുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വരുമ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള ബ്ലോക്ക് ഷോട്ട്കട്ട് ദൃശ്യമാകുകയുള്ളൂ. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ ടാപ്പ് ചെയ്ത് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുക.