വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമായിരിക്കും വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുക എന്നത്. മനസ്സിലുള്ളതെല്ലാം സ്റ്റാറ്റസ് ആക്കുന്നവര്‍ക്ക് ഇതാ ഇനി മുതല്‍ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല വോയ്സ് നോട്ടുകളും സ്റ്റാറ്റസ് ആക്കാം.
വോയ്സ് നോട്ടുകള്‍ സ്റ്റാറ്റസ് ആക്കാമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ അത് പരീക്ഷണ ഘട്ടത്തിലാണെന്ന വാര്‍ത്തകളാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്. ആന്‍ഡ്രോയിഡ് 2.23.2.8 വെര്ഷന് വേണ്ടിയുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് ഓണ്‍ലൈന്‍ വാട്ട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഡബ്ല്യൂ എ ബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ചില ഐ ഒ എസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് മെറ്റ. വോയ്സ് നോട്ടിന്റെ പരമാവധി റെക്കോര്‍ഡിംഗ് സമയം 30 സെക്കന്‍ഡായിരിക്കും. സ്റ്റാറ്റസ് അപ്ഡേറ്റുകളായി പങ്കിടുന്ന വോയ്സ് കുറിപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്താകും സൂക്ഷിക്കുക.
സ്റ്റാറ്റസ് വഴി പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും പോലെ വോയ്സ് നോട്ടുകളും 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. സ്റ്റാറ്റസ് അപ്ഡേറ്റുകളായി പോസ്റ്റുചെയ്തതിന് ശേഷം അത് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും.