ബ്ലൂടിക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച് ട്വിറ്റര്‍. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ് ബ്ലൂടിക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ട്വിറ്ററില്‍ ബ്ലൂടിക് ലഭിക്കണമെങ്കില്‍ ഇനി മാസം 11 യുഎസ് ഡോളര്‍ കൊടുക്കണം.
നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമായ രാജ്യങ്ങളില്‍ 'ബ്ലൂ പ്ലാന്‍' തുടങ്ങിയത് മാസം എട്ട് ഡോളര്‍ അല്ലെങ്കില്‍ വര്‍ഷത്തേക്ക് 84 ഡോളര്‍ എന്ന നിരക്കിലാണ്. ബ്ലൂപ്ലാന് ഉണ്ടെങ്കില്‍ ബ്ലൂ ചെക്ക്മാര്‍ക്ക് ലഭിക്കുന്നതോടൊപ്പം മറ്റ് പല ഫീച്ചറുകളും ലഭിക്കും.
ബ്ലൂപ്ലാന് സബ്സ്ക്രൈബ് ചെയ്താല്‍ ബ്ലൂ ചെക്ക് മാര്‍ക്ക് ഒഴിച്ച് മറ്റെല്ലാ ബ്ലൂ ഫീച്ചേഴ്സും പെട്ടെന്ന് തന്നെ ലഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ബ്ലൂചെക്ക് മാര്‍ക്ക് ലഭിക്കുന്നതിന് എല്ലാ മാനദണ്ഡങ്ങളും സബ്സ്ക്രൈബ് ചെയ്ത അക്കൗണ്ട് പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ നടക്കുന്ന പരിശോധന പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് ബ്ലൂ ചെക്ക് മാര്‍ക്ക് ലഭിക്കാന്‍ സമയമെടുക്കുന്നത് എന്നാണ് കമ്പനിയുടെ ഹെല്‍പ്പ് സെന്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.