സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ആയിരുന്നു രണ്ടുപേര്‍ ബൈക്കില്‍ മുഖാമുഖം കെട്ടിപ്പിടിച്ചു യാത്ര ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ആരാണെന്നോ എവിടെ ആണെന്നോ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോഴിതാ അവരെ തിരിച്ചറിഞ്ഞിരിക്കുകയാണ് പോലീസ്. 23 വയസ്സുകാരനായ വിക്കി ശര്‍മയാണ് യുവാവ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുമില്ല. അതിനാല്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു.
സ്കൂട്ടിയില്‍ സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പെണ്‍കുട്ടിയും ആണ്കുട്ടിയുമാണെന്ന് തെളിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ലക്നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവം. സ്കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.