വയസ്സ് 23. ഗര്‍ഭിണിയായതിന് പിന്നാലെ അപൂര്‍വ്വമായി മാറിടത്തിന് വലുപ്പം
വയ്ക്കുന്ന രോഗമാണ് യുവതിയെ ബാധിച്ചത്. ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് അപൂര്‍വ്വമായി ചില സ്ത്രീകളില്‍ കണ്ടുവരുന്ന രോഗമാണ് ബിലാറ്ററല്‍ ജെസ്റ്റേഷണല്‍ ജൈജാന്റോമാസ്തിയ. രോഗം ബാധിക്കുന്നതോടെ സ്തനങ്ങള്‍ അസാധാരണമാം വിധം വലിപ്പം വയ്ക്കാന്‍ തുടങ്ങും. ബ്രസ്റ്റ് ടിഷ്യൂവിന്റെ വളര്‍ച്ചയില്‍ വ്യതിയാനം സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്തന വളര്‍ച്ചയുണ്ടാകുന്നത്.
ഇവിടെ ഈ 23കാരിക്കും സംവിച്ചത് ഇത് തന്നെയായിരുന്നു. യുവതി ഇതിന് മുന്‍പ് രണ്ടു തവണ ഗര്‍ഭം ധരിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഗര്‍ഭം അലസി പോയിരുന്നു. അതിനടിയില്‍ യുവതി മൂന്നാമതും ഗര്‍ഭിണിയാകുന്നു. അതോടെ സ്തനങ്ങള്‍ക്ക് 11 കിലോയോളം തൂക്കം വയ്ക്കാന്‍ തുടങ്ങി. കാല്‍മുട്ടുകള്‍ വരെ സ്തനങ്ങള്‍ വലിപ്പം. എഴുന്നേറ്റ് നില്ക്കാന് പോലും പറ്റാത്ത അവസ്ഥയിലായി. ഇതിനിടയില്‍ പക്ഷെ ഗര്‍ഭം അലസി പോയിരുന്നു. ഈ അവസ്ഥയിലാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിലേക്ക് യുവതി എത്തുന്നത്.
22 ആഴ്ചയെത്തിയപ്പോള്‍ യുവതിയുടെ നില അതീവഗുരുതരമാവുകയും അങ്ങനെയാണ് 3-ാമത്തെ ഗര്‍ഭം അബോര്ഷന് ചെയ്യേണ്ടി വരികയും ചെയ്യുന്നത്. പത്ത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് യുവതി സാധാരണ നിലിയിലേക്ക് തിരിച്ചെത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവതി ഇപ്പോള്‍.