വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് എപ്പോഴുമുള്ള പരാതിയാണ് ഒറിജിനല്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാന്‍ പറ്റുന്നില്ല എന്നത്. എന്നാലിപ്പോഴിതാ അതിനും പരിഹാരം വാട്സ്ആപ്പ് തന്നെ കണ്ടെത്തി.
കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഇപ്പോള്‍ ഒരുക്കുന്നത്. അതേസമയം, പുതിയ ഫീച്ചര്‍ വീഡിയോകള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നും അറിയുന്നുണ്ട്.
ചിത്രങ്ങള്‍ പങ്കിടുമ്പോള്‍ ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ പ്രത്യേക ക്രമീകരണ ഐക്കണ്‍ തെളിയുന്നതാണ്. ചിത്രങ്ങള്‍ അയക്കുന്നതിനു മുന്‍പ് ഈ ഐക്കണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനല്‍ ക്വാളിറ്റിയിലേക്ക് മാറ്റാന്‍ സാധിക്കും. സെര്‍വര്‍ ലോഡ് കുറയ്ക്കാനും, ഫോണ്‍ മെമ്മറി ലഭിക്കുന്നതിന്റെയും ഭാഗമായാണ് വാട്സ്ആപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ കംപ്രസ് ചെയ്തിരുന്നത്. ഇത് പലപ്പോഴും അവ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഒറിജിനല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്.