ഉപയോക്താവിന്റെ സൗകര്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ഏറ്റവും ഇണങ്ങുന്ന പുതിയ സംവിധാനങ്ങള്‍ ആണ് ഒരുക്കുകയാണ്.
ഇനി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ നിറുത്തിവെച്ച് ഇടവേള എടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. 'ക്വയറ്റ് മോഡ്' എന്ന ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും ഇണങ്ങുമെന്ന് തന്നെയാണ് ഇന്‍സ്റ്റഗ്രാം കരുതുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഒരിടവേള ആഗ്രഹിക്കുന്നവര്‍ക്ക് ക്വയറ്റ് മോഡ് ഓണ്‍ ചെയ്യുന്നതോടെ പിന്നീട് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയില്ല. കൂടാതെ, പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന മറ്റ് ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ക്വയറ്റ് മോഡിലാണെന്ന് അറിയാനും സാധിക്കും.
ആദ്യ ഘട്ടത്തില്‍ യുഎസ്, യുകെ, അയര്‍ലന്‍ഡ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് ക്വയറ്റ് മോഡ് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് അധികം വൈകാതെ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ക്വയറ്റ് മോഡിന് പുറമേ, താല്‍പ്പര്യമില്ലാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരവും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.