ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി എത്തുകയാണ് ട്വിറ്റര്‍. സാമ്പത്തിക ഞെരുക്കം ഏറെയുള്ള സമയത്ത് അതിനെ മറികടക്കാന്‍ കൂടിയാണ് ട്വിറ്റര്‍ പുതിയ പദ്ധിക്ക് തുട്ടം കുറിക്കുന്നത്.
ഇനി ഏത് ഭാഷയില്‍ ട്വിറ്ററില്‍ കുറിച്ചാലും അത് മറ്റേത് രാജ്യത്തുള്ള ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ തിരിച്ചറിയാന്‍ കഴിയും. പല ഭാഷകളിലായി 'വൈറലാകുന്ന' ട്വീറ്റുകള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പരിഭാഷ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇലോണ്‍ മസ്ക് തന്നെയാണ് ട്വീറ്റ് വഴി ഇക്കാര്യം അറിയിച്ചത്. മറ്റ് നാടുകളിലെ സംസ്കാരത്തിനും ഭാഷയ്ക്കും കൂടുതല്‍ ഖ്യാതി ലഭിക്കുന്നതിന് ഫീച്ചര്‍ വഴി വയ്ക്കും.
അടുത്തിടെ കമ്പനിയില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലുകളടക്കം ട്വിറ്ററിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇതോടെ ഒട്ടേറെ ഉപഭോക്താക്കളാണ് പ്ലാറ്റ്ഫോമില്‍നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. പരസ്യവരുമാനത്തെ ഉള്‍പ്പെടെ ഇത് സാരമായി ബാധിച്ചു തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ എണ്ണം താഴേക്ക് പോകാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പുത്തന്‍ ഫീച്ചറുകള്‍ ട്വിറ്റര്‍ അവതരിപ്പിച്ച് തുടങ്ങിയത്.