പ്യോങ്യാങ് : വീണ്ടും രോഗത്തിന്റെ ഭീതിയിലാണ് പ്യോങ്യാങ്ങ്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് വീണ്ടും ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇപ്പോഴിതാ 'ശ്വാസകോശ' രോഗം പടരുന്നു പിടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്.
പ്യോങ്യാങ്ങില് അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് കൊവിഡ്-19 ആണെന്നാണ് നിഗമനം. പ്യോംഗ്യാംഗിലുള്ളവര് വീടിന് പുറത്തിറങ്ങരുതെന്നും തുടര്‍ച്ചയായി പരിശോധന നടത്തണമെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചതായാണ് വിവരം.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാന നടപടി ഏര്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വ്യക്തമായ ഡേറ്റകളൊന്നും ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പനി ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ചെറുക്കുന്നതിനുള്ള പാന്‍ഡെമിക് വിരുദ്ധ നടപടികളെക്കുറിച്ച് സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു.