ചൈനയില്‍ പലതരം ജീവികളെയും ഭക്ഷണമായി കഴിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറന്റില്‍ കയറിയ വ്യക്തിക്ക് വെയ്റ്റര്‍ വിളമ്പിയത് ഉഗ്രവിഷമുള്ള നീരാളിയെ ആയിരുന്നു. ഇത് കഴിക്കാതെ ഇയാള്‍ രക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയ കാരണം.
ഭക്ഷണം കഴിക്കാനായി ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ റെസ്റ്റോറന്റിലെത്തിയ വ്യക്തിക്കാണ് ഇത് സംഭവിച്ചത്. ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാള്‍ ഇതുവരെ കഴിച്ചിട്ടില്ലാത്ത നീരാളിയെയാണ് വിളമ്പിയത്. എന്നാല്‍ ഇതില്‍ എന്തോ പന്തികേട് തോന്നിയ വ്യക്തി അതിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഈ നീരാളിയുടെ ഇനം ഏതാണെന്ന് തിരിച്ചറിയാന്‍ തന്നെ സഹായിക്കണമെന്നും ഇത് തനിക്ക് കഴിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അറിയിക്കണമെന്നും നിങ്ങളുടെ മറുപടിക്കായി അല്പം ഉല്‍ക്കണ്ഠയോടെയാണ് കാത്തിരിക്കുന്നത് എന്നും ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് ഇയാള്‍ കുറിച്ചിരുന്നത്.
എന്നാല്‍ പോസ്റ്റ് ശ്രദ്ധിയില്‍ പെട്ട ഫുഡ് ബ്ലോഗര്‍ ആണ് അദ്ദേഹത്തിന് കൃത്യമായ മറുപടി നല്‍കിയത്. 'താങ്കളുടെ പ്ലേറ്റില്‍ ഇരിക്കുന്നത് നീല വളയങ്ങള്‍ ഉള്ള ഉഗ്രവിഷമുള്ള നീരാളിയാണ്. ആവിയില്‍ വേവിച്ചത് കൊണ്ട് അതിന്റെ വിഷാംശം ഇല്ലാതാകുന്നില്ലെന്നും അത് ഒരിക്കലും ഭക്ഷിക്കരുതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനുമുമ്ബും സാധാരണ നീരാളികള്ക്കിടയില് ഇത്തരത്തിലുള്ള നീരാളികള്‍ അബദ്ധത്തില്‍ പെട്ടുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.'
ഹോട്ടലില്‍ നിന്നുള്ള പോസ്റ്റും ബ്ലോഗറുടെ മറുപടിയും എല്ലാം കണ്ടെത്തിയ മറ്റ് ആളുകള്‍ ഭക്ഷണം കഴിക്കാനെത്തിയ ആള് അത് കഴിച്ചോ? അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നിങ്ങനെ സംശയങ്ങള്‍ ഉന്നയിച്ചു തുടങ്ങി. എന്നാല്‍ ബ്ലോഗറുടെ പോസ്റ്റ് കൃത്യസമയത്ത് ശ്രദ്ധയില്‍പെട്ടതിനാല്‍ താനാ ഭക്ഷണം കഴിച്ചില്ലെന്നും റെസ്റ്റോറന്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആ ഭക്ഷണം അവിടെ നിന്നും നീക്കം ചെയ്തു എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.