കാഠ്മണ്ഡു: പ്രണയദിനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസാപൂക്കള്‍. എന്നാല്‍ പ്രണയദിനത്തിനായി എത്തുന്ന പൂക്കളുടെ ഇറക്കുമതി വിലക്കിയിരിക്കുകയാണ് ഈ രാജ്യം. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള റോസാപ്പൂ ഇറക്കുമതിയാണ് അയല്‍ രാജ്യമായ നേപ്പാള്‍ ആണ് വിലക്കിയിരിക്കുന്നത്.
ഇതുവഴി സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് നേപ്പാളിന്റെ കണ്ടെത്തല്‍യ ഇത് കണക്കിലെടുത്താണ് തീരുമാനം.
ഈ സാഹചര്യത്തില്‍ റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന് ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റര്‍ വ്യാഴാഴ്ച അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
നേപ്പാള്‍, ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാല്‍ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.