വിമനത്തില്‍ വീണ്ടും സഹയാത്രികന് നേരെ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ വച്ച് മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥിയാണ് മൂത്രമൊഴിച്ചത്. വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് ഡല്ഹിയിലെത്തിയഅമേരിക്കന് എയര്‍ലൈന്‍സ് 292 നമ്പര്‍ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന് നേരെയാണ് മൂത്രമൊഴിച്ചത്.
യുഎസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചത്. വിദ്യാര്‍ത്ഥി മദ്യലഹരിയിലായിരുനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാമെന്നതിനാല്‍, സഹയാത്രികനോടും എയര്‍ലൈന്‍ ജീവനക്കാരോടും ഇയാള്‍ ക്ഷമാപണം നടത്തിയതായി എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് പൊലീസിനെ എയര്‍ലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.എടിസി വിവരം സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പ്രതിയെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.