ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ചില പ്രദേശങ്ങളില്‍ പുകമൂടി കിടക്കുന്ന സാഹചര്യമാണ്. അവിടെ നിന്നുമുള്ള പുക നിയന്ത്രണാതീതമായെങ്കിലും ഇപ്പോഴും പലയിടങ്ങളിലും പക മയമാണ്. അതിനാല്‍ ഇന്ന് കൊച്ചിയിലെ പല ഇടത്തും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് കളക്ടര്‍.
കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴാം ക്ലാസ് വരെയുള്ളവര്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുനന്ത്. കളക്ടര്‍ രേണുരാജ് ആണ് തന്റെ സോഷ്യല്‍ മീഡിയ വഴി ഈ കാര്യം അറിയിച്ചതി. കൊച്ചി കോര്പ്പറേഷന്, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് അവധി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.