നടന് അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരിണത്തിനിടെ ആണ് അമിതാഭ് ബച്ചന് അപകടം സംഭവിച്ചത്.
സിനിമയില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം. അമിതാഭ് ബച്ചന് തന്നെയാണ് ബ്ലോഗ് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കുമെന്നും അദ്ദേഹം കുറിച്ചു.
വാരിയെല്ലിാണ്് ക്ഷതമേറ്റിരിക്കുന്നത്. അദ്ദേഹത്തെ ഹെദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം സിടി സ്കാന്‍ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അമിതാഭ് ബച്ചനും അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.