18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി >>> 'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ >>> വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>> നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'.... >>> ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍ >>>
Home >> NAMMUDE NAADU
ആദ്യം ക്ഷേത്രത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥന, പിന്നാലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി അടിച്ചുമാറ്റി യുവാവും യുവതിയും... സംഭവം തകഴിയില്‍..

സ്വന്തം ലേഖകൻ

Story Dated: 2023-03-10

ക്ഷേത്രത്തില്‍ നേരിട്ട് കയറി ചെന്ന് പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രനടയില്‍ നിന്നും രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കടന്നു കളഞ്ഞു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്.

ഇന്നലെ രാവിലെ ഏഴ് മണിക്ക് യുവാവും യുവതിയും നേരിട്ടെത്തിയാണ് മോഷണം നടത്തിയത്. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് മോഷണം നടത്തിയത്. 

സംഭവം ഇങ്ങനെ, യുവാവിനൊപ്പം യുവതി ക്ഷേത്ര നടയിലെത്തി. നടയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച ശേഷം നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. 

ശാന്തിക്കാരന്‍ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരന്‍ എത്തിയപ്പോഴാണു കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്. ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി. ക്ഷേത്രത്തില്‍ മൂന്ന് മാസം മുന്‍പും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.

More Latest News

വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി

പലരീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ വേഗം വരാറുണ്ട്. ഇവിടെയിലതാ തന്റെ കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന മാജിക്കാണ് ഒറു യുവതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കല്‍ എന്ന 37 കാരിയാണ് ഹാന്‍ഡ് മോഡലിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.  പരസ്യ ചിത്രങ്ങളിലൂടെ തന്റെ കൈവിരലുകള്‍ ആണ് യുവതി പ്രദര്‍ശിപ്പിക്കുക. ഇതിലൂടെയാണ് യുവതി പണം സമ്പാദിക്കുന്നത്. യുവതിയുടെ ഏകദേശ വാര്‍ഷിക വരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും.  25 ലക്ഷത്തോളം രൂപയാണഅ ഇത്തരത്തില്‍ യുവതി സമ്പാദിക്കുന്നത്. ഒരു ഫൂട്ട് വെയര്‍ കമ്പനിയില്‍ സ്ഥിര ജോലിക്കാരിയാണ് അലക്സാന്ദ്ര. പാര്‍ടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. അഞ്ച് മണിക്കൂര്‍ വരെയുള്ള ഷൂട്ടിംഗുകള്‍ക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവര്‍ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു. പരസ്യങ്ങളില്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകള്‍ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. വൈഎസ്എല്‍, മൈക്രോസോഫ്റ്റ്, ബ്രാന്‍ഡന്‍ ബ്ലാക്ക്വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയില്‍സ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. ഫാഷന്‍ കമ്പനികള്‍ക്ക് മുന്നില്‍ തന്റെ പോര്‍ട്ട്‌ഫോളിയോ സമര്‍പ്പിച്ചപ്പോള്‍ തന്നെ അവര്‍ തന്നെ തിരഞ്ഞെടുത്തതായി അലക്സാന്ദ്ര വെളിപ്പെടുത്തി. തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തില്‍ ഈ ജോലി ലഭിക്കാന്‍ കാരണമെന്നും അലക്സാന്ദ്ര ചൂണ്ടിക്കാട്ടി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചര്‍മ്മമാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും ചര്‍മ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ബ്രാന്‍ഡുകള്‍ ഇത്തരം മോഡലിംഗില്‍ മാനദണ്ഡമാക്കാറുള്ളതായും അലക്സാന്ദ്ര സൂചിപ്പിച്ചു. തന്റെ കൈകള്‍ ചെറുതായതുകൊണ്ട് പരസ്യങ്ങളില്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും അലക്സാന്ദ്ര പറയുന്നു. തന്റെ കൈകളുടെ സംരക്ഷണം അലക്സാന്ദ്രയെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമാണ്. കയ്യുറകള്‍ അണിഞ്ഞാണ് അലക്സാന്ദ്ര വീട്ടു ജോലികള്‍ ചെയ്യുന്നത്. കൈകള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കണമെന്നും കൂടാതെ ശരീരത്തിന്റെ പ്രായം പ്രതിഫലിക്കുന്ന ആദ്യ ഭാഗങ്ങളില്‍ ഒന്ന് കൈകളായതുകൊണ്ട് കൈ കഴുകിയാല്‍ ഉടന്‍ ലോഷന്‍ പുരട്ടണമെന്നും അലക്സാന്ദ്ര പറഞ്ഞു.

'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

കാണ്‍പൂര്‍ : വിവാഹമോചനം എന്നാല്‍ എല്ലാ പ്രതീക്ഷയുടേയും അവസാനം ആണെന്നും എല്ലാ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും തന്നെ അന്ത്യമാണെന്നും തെറ്റിദ്ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിലെ ഈ കുടുംബത്തെ കുറിച്ച് അറിയണം. വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ എല്ലാ സ്‌നേഹത്തോടെയും ആണ് അവര്‍ സ്വീകരിച്ചത്.  വിവാഹം കഴിച്ച് അയച്ച വീട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതെല്ലാം സഹിച്ച് ജീവിതാവസാനം വരെ അവിടെ തന്നെ നില്‍ക്കണം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ ഭാവിക്ക് വേണ്ടി നീ ഇനി നിന്റെ വീട്ടിലേക്ക് തിരികെ വന്നാല്‍ നിനക്ക് ലഭിക്കാന്‍ പോകുന്ന ചീത്തപേരും പിന്നീടുള്ള ജീവിതവും ഓര്‍ത്ത് എങ്ങനെയും സഹിച്ച് നില്‍ക്കണം എന്ന സാധാരണ ചിന്തയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചയിലേക്കാണ് ഈ കുടുംബം എല്ലാവരെയും എത്തിച്ചത്. വിവാഹമോചിതയായ മകളെ വളരെ സന്തോഷത്തോടെ ആഘോഷപൂര്‍വ്വം ഭര്‍ത്താവിന്‍രെ വീട്ടില്‍ നിന്ന് ആനയിച്ച് ആണ് അവര്‍ കൊണ്ടുവന്നത്. ഈ ഒരു കാര്യത്തിലൂടെ അവള്‍ ഒരിക്കലും തനിച്ചല്ലെന്നാണ് അവര്‍ തെളിയിച്ചു കൊടുത്തത്. ഉത്തര്‍പ്രദേശില്‍ അനില്‍ കുമാറും കുടുംബവുമാണ് മകളെ ഇത്തരത്തില്‍ ആനയിച്ച് കൊണ്ടുവന്നത്. ബാന്റ് മേളത്തിന്റെ അകംമ്പടിയോടെയായിരുന്നു മകള്‍ക്ക് തീരികെ വീട്ടിലേക്കുള്ള സ്വീകരണം. വിവാഹ സമയത്ത് മകള്‍ ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ വീടിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം കൊണ്ടുവന്നത്. മകളെ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്ത കുടുംബത്തിനെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.2016ലാണ് ഉര്‍വിയും ആഷിഷും തമ്മിലുള്ള വിവാഹം നടന്നത്. 8 വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഉര്‍വിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്.

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി

ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.  ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ് എന്ന രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. എന്നാല്‍ പുതുക്കിയ രീതിയോട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്.

Other News in this category

  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു
  • പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍
  • കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു
  • ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു
  • Most Read

    British Pathram Recommends