പൂനെ: തന്റെ ആര്‍ത്തവ രക്തം അഘോരി പൂജ നടത്തുന്നതിനായി ശേഖരിച്ചെന്നാരോപിച്ച് യുവതി ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ രംഗത്ത്. അഘോരി പൂജയ്ക്കായി 27 കാരിയുടെ ആര്‍ത്തവ രക്തം ശേഖരിച്ച് വിറ്റെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ വര്‍ഷം ഗണേശോത്സവത്തില്‍ അഘോരി പൂജ നടത്താനായി വീട്ടുകാര്‍ ബലം പ്രയോഗിച്ച് എടുക്കുകയായിരുന്നു. ബീഡ് ജില്ലയിലെ യുവതിയുടെ അമ്മായിഅമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. തുടര്‍ന്ന് യുവതി പൂനെയിലെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികള്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ളവരാണെന്ന് വിശ്രാന്തവാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.2019 ജൂണ്‍ മുതല്‍ പ്രതികള്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എല്ലാ പ്രതികള്‍ക്കെതിരെയും തുടര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പെലീസ് സബ് ഇന്‍സ്പെക്ടര്‍ ശുഭാംഗി മഗ്ദും പറഞ്ഞു.