കുറച്ച് ദിവസങ്ങളായി കൊടും ചൂടില്‍ വലയുകയാണ് കേരളം. ഓരോ ദിവസവും ചൂട് കൂടുന്നതല്ലാതെ ഒരു കുറവും സംഭവിക്കാത്തത് കൂടുതല്‍ ബുദ്ധിമുട്ടിലേക്കാണ് എത്തിക്കുന്നത്.
ഈ ചൂട് ഇനിയും തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരളത്തില്‍ ചൂട് കഠിനമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ചൂട് ഏറ്റവുമധികം കഠിനമാകുക. എന്നാല്‍ തിരുവനന്തപുരം അടക്കം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പുണ്ട്.
അതേസമയം, കേരളത്തില്‍ ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധവേണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.