കൊച്ചി പുകയില്‍ മുങ്ങുമ്പോള്‍ ഏറ്റവും അപകടകരമായ തലത്തിലേക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് ഇന്നും പുകയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരവേ ആണ് പുതിയ റിപ്പോര്‍ട്ട്.
ഇപ്പോള്‍ വായു ഗുണനിലവാരത്തില്‍ മാറ്റമില്ല. ഏറ്റവും മോശം അവസ്ഥയില്‍ തുടരുകയാണ് കൊച്ചിയിലെ അന്തരീക്ഷവായു. നേരത്തെ മുന്നൂറിന് മുകളില്‍ വരെ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്, ഇന്ന് രാവിലെ ആയപ്പോള്‍ 220 പിന്നിട്ട നിലയിലാണെന്ന് www.aqi.in പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ശരാശരി ഗുണനിലവാരം 135-ഉം രാജ്യത്ത് 128-മായിരുന്നപ്പോള്‍, കൊച്ചിയിലേത് 160-ന് മുകളിലായിരുന്നു. ഞായാറാഴ്ച രാവിലത്തെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ 94-ാം സ്ഥാനത്താണ് കൊച്ചി.
തീപ്പിടിത്തമുണ്ടായ ശേഷം ഏറ്റവും മോശം ശരാശരി വായുഗുണനിലവാരം ഉണ്ടായിരുന്നത് ചൊവ്വാഴ്ചയാണ്. മാര്‍ച്ച് ഏഴിന് 294 ആയിരുന്നു എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. മാര്‍ച്ച് അഞ്ചിന് ശരാശരി വായുഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒമ്പത് മണിക്ക് രേഖപ്പെടുത്തിയ കണക്കുപ്രകാരം ശരാശരി വായുനിലവാരം 257 ആയിരുന്നു.