എയര്‍ ഇന്ത്യാ വിമാനത്തില്‍ പുകവലിച്ച് അമേരിക്കന്‍ പൗരത്വമുള്ള വ്യക്തി. ഇയാള്‍ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്.
ലണ്ടന്‍ മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ചയാള്ക്കെതിരെയാണ് കേസ്. അമേരിക്കന്‍ പൗരത്വമുള്ള രമാകാന്ത് (37) എന്നയാള്‍ക്കെതിരെ സഹര്‍ പോലീസാണ് കേസെടുത്തിട്ട് ഉള്ളത്. വിമാനത്തിലെ ശുചിമുറിയില്‍ വച്ചാണ് ഇയാള്‍ പുകവലിച്ചത്. ഇന്നലെയാണ് സംഭവം. കഴിഞ്ഞ ദിവസം ഇന്‍ഡി?ഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് 24കാരിയായ യുവതി അറസ്റ്റിലായിരുന്നു.
കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സിയാല്‍ദാ സ്വദേശിയായ പ്രിയങ്ക ചക്രബൊര്‍ത്തിയാണ് അറസ്റ്റിലായത്. വിമാനം ബെംഗളൂരുവില്‍ എത്തിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പാണ് സംഭവം. പ്രിയങ്ക സിഗരറ്റ് വലിക്കുന്നതായി സംശയിച്ച ക്രൂ അംഗങ്ങള്‍ അവര്‍ പുറത്തിറങ്ങിയ ശേഷം സിഗരറ്റിന്റെ കുറ്റി വേസ്റ്റ് ബിന്നില്‍ കണ്ടെത്തി.