മിഠായി ആണെന്ന് തെറ്റിദ്ധരിച്ച് നാല് വയസ്സുകാരന് വിസില്‍ വായിലിട്ടു. തൊണ്ടയില്‍ കുടുങ്ങിയ വിസില്‍ പുറത്തിടുത്ത് ഡോക്ടര്‍മാര്‍. ബഹ്റൈനില്‍ ആണ് നാലു വയസ്സുകാരന് വിസില്‍ വായിലിട്ടത്.
ബഹ്റൈനില്‍ നസ്ഫ ആഘോഷങ്ങള്‍ക്കിടെയാണ് മിഠായി എന്ന് തെറ്റിദ്ധരിച്ച് നാല് വയസുകാരന് വിസില്‍ വായില്‍ ഇട്ടത്. വായിലിട്ട ശേഷം ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയ ബ്രോങ്കോസ്കോപിക്ക് വിധേയമാക്കുകയും അത്യാധുനിക എന്ഡോസ്കോപ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ വിസില്‍ വിജയകരമായി പുറത്തെടുക്കുകയുമായിരുന്നു. ക്യാമറ ഘടിപ്പിച്ച ട്യൂബ് ശ്വാസ നാളത്തിലൂടെ കടത്തിവിട്ട് അവിടെ തടസം സൃഷ്ടിക്കുന്ന വസ്തുക്കള്‍ പുറത്തെടുക്കുന്ന രീതിയാണിത്. കുട്ടി രക്ഷപ്പെട്ട സന്തോഷത്തിലാണ് വീട്ടുകാരും ആശുപത്രി അധികൃതരും.