മധ്യപ്രദേശില്‍ ഇന്നലെ കുട്ടി കുഴല്‍ കിണറില്‍ വീണു. മധ്യപ്രദേശിലെ വിടിഷ ജില്ലയില്‍ ആണ് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.
കുട്ടി 60അടി താഴ്ച്ചയുള്ള കുഴല്‍ കിണറിലേക്ക് വീഴുകയായിരുന്നു. 43 അടിയിലാണ് ഇപ്പോള്‍ കുട്ടി കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടിയോട് സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും കുട്ടിക്ക് ഓക്സിജന്‍ നല്കി വരുന്നുണ്ട്.
വെബ് ക്യാമറകളുടെ സഹായത്താല്‍ കുട്ടിയെ കണ്ടെത്തിയതില്‍ കുട്ടിക്ക് ജീവനുണ്ടെന്ന് മനസ്സിലായതായും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.രണ്ടു സുരക്ഷാ സംഘം ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാദൗത്യത്തിലുള്ളത്.
കുട്ടി കുഴല്‍കിണറില്‍ വീണ ഉടന്‍ തന്നെ പൊലീസും സംഘവും സ്ഥലത്തെത്തി. 49 അടി കുഴിയില്‍ 34 അടി കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ അടുത്തേക്ക് എത്തിയതെന്ന് യാദവ് പറഞ്ഞു. കുട്ടിയെ ഉടന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്ക് ഭക്ഷണവും മറ്റും എത്തിച്ചുകൊടുത്തിട്ടില്ല. എന്നാല്‍ കുഴല്‍ കിണറില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടെന്നും അത് കുട്ടിക്ക് ജീവനുണ്ടെന്നതിനുള്ള തെളിവാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.