അമ്മയുടെ വയറ്റിനുള്ളില്‍ വെച്ച തന്നെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ് ആശുപത്രി. ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്നുതവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകേണ്ടി വന്ന യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്.
ഇതിനു മുന്‍പും ഗര്‍ഭച്ഛിദ്രം നടത്തിയത് കാരണം ഗര്‍ഭിണിക്ക് ഡോക്ടര്‍മാര്‍ യുവതിയെ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അതിനിടയിലാണ് കുഞ്ഞിന്റെ ഈ പ്രശ്നം കണ്ടെത്തിയത്.
ഇതേ തുടര്‍ന്നാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചത്. വളരെ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്ക് യുവതിയും കുടുംബവും അനുമതി നല്‍കുകയായിരുന്നു.
എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയയുടെ നടപടിക്രമങ്ങള്‍. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരും ഉണ്ടായിരിന്നു.