സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കി യുഎഇ പ്രസിഡന്റ്. റമസാന്‍ ദിവസങ്ങളിലെ വെള്ളിയാഴ്ചകളില്‍ ആണ് സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇതിന് ചില നബന്ധനകള്‍ കൂടി ഉണ്ട്. ഈ ദിവസങ്ങളില്‍ 70% ജീവനക്കാര്‍ വീട്ടിലിരുന്നും 30% പേര് ഓഫിസിലെത്തിയും ജോലി ചെയ്യണം.
വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ സ്കൂള്‍, സര്‍വകലാശാലാ പഠനം എന്നിവ ഓണ്‍ലൈനാക്കാം. പരീക്ഷകള്‍ക്ക് സ്കൂളില്‍ എത്തുന്നതിന് തടസ്സമില്ല. സ്വകാര്യമേഖലാ സ്കൂളുകളും പൊതുവേ ഇതേ മാതൃകയാണ് പിന്തുടരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം റമസാനില്‍ അഞ്ചര മണിക്കൂറാക്കി നേരത്തെ കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും.