ന്യൂഡല്‍ഹി : ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിനുണ്ടായ തീപിടുത്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന് ലോക്സഭയില്‍. ബ്രഹ്മപുരം മാലിന്യ പ്രശ്നത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്.
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിനുണ്ടായ തീപിടുത്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ദുരന്ത നിവാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ നൂറു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത് തങ്ങളുടെ വാദം കേള്‍ക്കാതെയെന്ന് കൊച്ചി കോര്പറേഷന് അഭിഭാഷകന് ആരോപിച്ചു. സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ഏതാനും മിനുട്ടുകള്‍ മാത്രമേ വാദിക്കാന്‍ കഴിഞ്ഞുള്ളു. മറുപടി സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞെങ്കിലും ഇത് പാലിക്കാതെ ഉത്തരവിറക്കുകയായിരുന്നുവെന്നും അഭിഭാഷകന് പറഞ്ഞു.