18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം >>> ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും >>> എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>>
Home >> NAMMUDE NAADU
നാരീ പൂജയുടെ മറവില്‍ പീഡനം, മൂന്നു വര്‍ഷം മുമ്പ് പേരാമ്പ്ര സ്വദേശിനിയെ നാരീ പൂജയുടെ പേരില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി...

സ്വന്തം ലേഖകൻ

Story Dated: 2023-03-22

ഇരിങ്ങാലക്കുട : നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റില്‍. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷം മുമ്പ് പേരാമ്പ്ര സ്വദേശിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ദാമ്പത്യ പ്രശ്‌നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നല്‍കി പിഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

More Latest News

'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം

സ്വന്തം ശരീരത്തിലെ മുറിവ് സ്വയം ചികിത്സിച്ച് ഒറാങ്ങുട്ടന്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലെ ഒറാങ്ങുട്ടന്റെ സ്വയം ചികിത്സ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.  കണ്ണിതു താഴെയായി ഉണ്ടായിരുന്ന മുറിവാണ് ഒറാങ്ങുട്ടന്‍ സ്വയം ചികിത്സിച്ചത്. ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടുകയായിരുന്നു ഒറാങ്ങുട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്.  പക്ഷെ ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും.   'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'.ലുക്കാ 4:18   ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C, ഫാ. ജെയിംസ് കോഴിമല, ഫാ. ജോയല്‍ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യന്‍ വെള്ളമത്തറ, ഫാ. ജോണ്‍ വെങ്കിട്ടക്കല്‍, ഫാ.സെബാസ്റ്റ്യന്‍ വര്‍ക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കള്‍ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കും. ചിന്തയിലും, പ്രവര്‍ത്തിയിലും, ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്. മെയ് 9 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും. ദൈവീകമായ പ്രീതിയും, കൃപയും ആര്‍ജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് - 07848808550 , മാത്തച്ചന്‍ - 07915602258(evangelisation@csmegb.org) ZOOM ID: 5972206305 , PASSCODE - 1947Date & Time: May 9th to 19th From 19:30-21:00  

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

Other News in this category

  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു
  • പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍
  • കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • Most Read

    British Pathram Recommends