എയര്‍ ഇന്ത്യ വീണ്ടും വിവാദത്തില്‍. ഇക്കുറി വിമാനത്തിലെ സേവനങ്ങളുടെ നിലവാരത്തെ ചൊല്ലിയാണ് വീണ്ടും വിവാദത്തില്‍ ആയിരിക്കുന്നത്. യുഎന്‍ നയതന്ത്രജ്ഞനാണ് എയര്‍ ഇന്ത്യയെക്കുറിച്ചുള്ള പരാതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്നു യുഎന്‍ ഉദ്യോഗസ്ഥന്. എന്നാല്‍ വിമാനത്തില്‍ വലിയ ശേജനീയവസ്ഥയായിരുന്നു കണ്ടത് എന്ന് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. പാറ്റകളും തകര്‍ന്ന സീറ്റുകളെും ആണ് വിമാനത്തില്‍.
'ഒരു യുഎന്‍ നയതന്ത്രജ്ഞനെന്ന നിലയില്‍ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ എയര്‍ ഇന്ത്യ 102 ജെഎഫ്കെയില്‍ ഡല്‍ഹിയിലേക്കുള്ള യാത്ര ഏറ്റവും മോശം വിമാന യാത്രാ അനുഭവമായിരുന്നു. തകര്‍ന്ന സീറ്റുകള്‍, വിനോദം/കോള്‍ ബട്ടണുകള്‍/വായനക്കുള്ള ലൈറ്റുകള്‍ എന്നിവയുടെ അഭാവം, പാറ്റകള്‍, വിഷം സ്പ്രേ, കസ്റ്റമര്‍ കെയറിനോടുള്ള അവഗണന'. എയര്‍ ഇന്ത്യയെയും ടാറ്റ ഗ്രൂപ്പിനെയും ടാഗ് ചെയ്താണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തത്.