കഴിഞ്ഞ ദിവസം ശബരിമല ഇലവുങ്കല്‍ ബസ് അപകടത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ബാലസുബ്രഹ്മണ്യം അലക്ഷ്യമായി വാഹനമോടിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്.
എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനിലയില്‍ ഇപ്പോല്‍ പുരോഗതിയുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയും അപകടത്തിന്റെ തുടര്വശങ്ങളില് വ്യക്തതയും വരുന്നതോടെ നടപടിക്രമങ്ങളില്‍ മാറ്റം വന്നേക്കും. കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. പരിക്കേറ്റ 14 പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇലവുങ്കലില്‍ നിന്ന് കണമലയിലേക്ക് പോകുന്ന വഴി നാറാണന്‍ തോട് ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. അപകടസമയത്ത് 64 മുതിര്‍ന്നവരും എട്ട് കുട്ടികളും ഉള്‍പ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്.