ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂത്ത മകനായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബി കിരീടവകാശിയായി പ്രഖ്യാപിച്ചു.
യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്.
ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ക്ക് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഹസ ബിന്‍ സായിദ് അല്‍ നഹ്യാന്, തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരെ അബുദാബി ഉപ ഭരണാധികാരികള്‍ ആയും നിയമിച്ചുകൊണ്ടാണ് അബുദാബി ഭരണാധികാരിയുടെ ഉത്തരവ്. 2016 ഫെബ്രുവരി 15 മുതല്‍ ദേശീയ സുരക്ഷാ തലവനായാണ് ഇതിന് മുന്‍പ് ഷെയ്ഖ് ഖാലിദ് നിയമിതനായിട്ടുള്ളത്. എമറൈറ്റിലെ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഷെയ്ഖ് ഖാലിദ്. 2021ഓടെ 4000ത്തോളം എമറൈറ്റ് സ്വദേശികള്‍ ജോലി ലഭ്യമാകുന്നതിനായി കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു. യുഎഇയിലെ യുവ ജനതയെ വിദ്യാഭ്യാസം നേടി ജോലി ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനായി നിരവധി പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു.