തൃശ്ശൂര്‍ : തൃശ്ശൂരില്‍ അതിഥിത്തൊഴിലാളിയുടെ ആറുവയസ്സുകാരനായ മകന് വെട്ടേറ്റ് മരിച്ചു. തൃശ്ശൂരിലെ മുപ്ലിയത്താണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. കുട്ടിയുടെ വീട്ടുകാര്‍ തമ്മിലുണ്ടായ വഴക്കില്‍ അറിയാതെ കുട്ടിക്ക് വെട്ടേല്‍ക്കുകയായിരുന്നു.
അതിഥിത്തൊഴിലാളിയുടെ മകന് നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വെച്ച് കുട്ടിയുടെ അമ്മയുടെ സഹോദരന് ആണ് വെട്ടിയത്. ഇയാള്‍ വഴക്കുണ്ടാക്കുന്നതിനിടയില്‍ കുട്ടിക്ക് അറിയാതെ വെട്ടേല്‍ക്കുകയായിരുന്നു.
അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് മുപ്ലിയത്ത് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. ആക്രമണം നടത്തിയ കുട്ടിയുടെ അമ്മാവനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.