വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ബക്കറ്റിലുപേക്ഷിച്ച് ആശുപത്രിയിലെത്തിയ യുവതിക്കെതിരെ കേസ്. കുഞ്ഞിനെ രക്ഷിക്കാന്‍ പൊലീസുകാര്‍ ചെയ്ത പ്രവര്‍ത്തിയില്‍ കൈയ്യടിച്ച് കേരളം.
ഇന്നലെ സോഷ്യല്‍ മീഡിയ നിറയെ കുഞ്ഞനെയും കൊണ്ട് ബക്കറ്റുമായി ഓടിയ പൊലീസുകാരന്റെ വീഡിയോ ആയിരുന്നു. കുഞ്ഞ് ജീവന്റെ കരച്ചില് കേട്ടതും എങ്ങനെയും ആശുപത്രിയിലെത്തിക്കാന്‍ ആ പൊലീസുകാര്‍ ചെയ്ത പ്രവര്‍ത്തി കണ്ടാല്‍ ആരുടെയും രോമം എഴുന്നേറ്റ് നില്ക്കും. കേരളം സല്യൂട്ട് പറഞ്ഞ നിമിഷമായിരുന്നു അത്.
ചെങ്ങന്നൂരില്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കായി എത്തിയ യുവതിയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. യുവതി രാവിലെ വീട്ടില്‍ വച്ച് പ്രസവിച്ചതാണെന്നും കുട്ടിയെ കുളിമുറിയില്‍ ബക്കറ്റില്‍ ഇട്ടിട്ടുള്ളതുമായി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും
ചെങ്ങന്നൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്റെ നേതൃത്വത്തില്‍ പെട്ടെന്ന് പെണ്‍കുട്ടിയുടെ കോട്ടയില്‍ ഉള്ള വീട്ടില്‍ എത്തി പരിശോധിക്കുന്ന സമയം കുളിമുറിയില്‍ നിന്ന് കരച്ചില് കേട്ടതിനെ തുടര്‍ന്ന് തുറന്ന് നോക്കിയതില്‍ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 1.3 Kg മാത്രം തൂക്കമുള്ള ആണ്‍കുട്ടിയെ പെട്ടെന്ന് തന്നെ ചെങ്ങന്നൂര്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ
നല്‍കുകയും
പിന്നീട് ആറന്മുള പോലീസ് കുട്ടിക്ക് സംരക്ഷണം നല്‍കുന്നതിന് പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്കി തണല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതല്‍ പരിചരണവും ചികിത്സയും നല്കുന്നതിനു വേണ്ടിയിട്ട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് , നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആറന്മുള പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ സി കെ മനോജ് ,എസ് ഐ അലോഷ്യസ് ,ഹരീന്ദ്രന്‍ ,എഎസ് ഐ ജയകുമാര്‍ ,SCP0 സലിം , CPO ഫൈസല്‍ , മനു ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിപിന്‍ SI അഭിലാഷ് അജിത് ഖാന്,ഹരീഷ് ജിജോ സാം എന്നിവര്‍ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയത്