തിരുവനന്തപുരം : എലത്തൂരില്‍ ടെയിനില്‍ തീവെയ്പ്പ് സംഭവത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്കാന് തീരുമാനിച്ച് മന്ത്രിസഭ.
കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവം നടക്കുന്നത് കണ്ട് പരിഭ്രാന്തിയായി ചാടുകയായിരുന്നു. അടുത്ത ദിവസമാണ് കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കില്‍ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അനില്‍കുമാര്‍ എന്നലാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. തീവെപ്പില്‍ പൊള്ളലേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.