കേരളത്തില്‍ സര്‍വ്വീസിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ ട്രെയിന്‍ സര്‍വീസായ വന്ദേ ഭാരത്. ആദ്യ സര്‍വ്വീസ് തിരുവനന്തപുരം ഡിവിഷന് കീഴിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.
രണ്ടു വന്ദേ ഭാരത് ട്രെയിനുകളില്‍ ഒരെണ്ണം മെയ് അവസാനവാരത്തോടെ കേരളത്തില്‍ എത്തുമെന്നാണ് വിവരം. ട്രെയിനിന്റെ സര്‍വീസുകള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പിആര്‍ഒ വ്യക്തമാക്കുന്നു. ആദ്യ ട്രെയിന്‍ ഓടി തുടങ്ങുന്നതിന് പിന്നാലെ രണ്ടാമത്തെ ട്രെയിന്‍ സര്‍വീസും ക്രമീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും റെയില്‍വേ അധികൃതര്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ രണ്ടാമത്തെ ട്രെയിന്‍ എന്നെത്തുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അതിവേഗത്തില്‍ കുതിയ്ക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ കേരളത്തിലെ വേഗത സംബന്ധിച്ചും പിന്നീട് മാത്രമായിരിക്കും തീരുമാനമുണ്ടാവുകയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ 25 ന് കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.