കണ്ണൂര്‍ : ഒരു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന് ജനാര്ദ്ദനന് (68 വയസ്സ്) അന്തരിച്ചു. ചാലാടന് ജനാര്ദ്ദനന് സ്വന്തം വീടായ കണ്ണൂരില്‍ കുഴഞ്ഞു വീണാണ് മരിച്ചത്.
തന്റെ സമ്പാദ്യമായിട്ടുണ്ടായിരുന്ന രണ്ടുലക്ഷം രൂപ ബിഡിത്തൊഴിലാളിയായിരുന്ന ജനാര്ദ്ദനന് കോവിഡ് കാലത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സമ്പാദ്യത്തില്‍ നിന്നും വെറും 850 രൂപ മാത്രമാണ് ജനാര്‍ദ്ദന്‍ സ്വന്തം കാര്യത്തിനായി മാറ്റിവെച്ചത്.
ജനാര്‍ദ്ദനന്റെ സംഭാവനയെ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പ്രകീര്‍ത്തിച്ചിരുന്നു. കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന് ആയിരുന്നു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്കിയ കാര്യം ആദ്യം അറിയിച്ചത്.