18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!! >>> 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍  >>> ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും >>> എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>> യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം >>>
Home >> NAMMUDE NAADU
മുപ്പത് ദിവസത്തെ വ്രതശുദ്ധിക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാള്‍, മതത്തിന്റെയും വിവിധ സംസ്‌കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ കടന്ന് ചെറിയപെരുന്നാള്‍ നമ്മെ എല്ലാവരെയും ഒരുമിപ്പിക്കട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി...

സ്വന്തം ലേഖകൻ

Story Dated: 2023-04-22

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. നീണ്ട മുപ്പത് നാളത്തെ പ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍.

പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം വിശ്വാസികള്‍ പങ്കുവയ്ക്കുകയാണ് ഇന്ന് ഓരോ വിശ്വാസിയും. കലണ്ടര്‍ പ്രകാരം ഇന്നലെയായിരുന്നു ചെറിയ പെരുന്നാളെങ്കിലും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. 

ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശമാണ് ചെറിയപെരുന്നാള്‍ പങ്കുവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു തന്റെ ആശംസാ സന്ദേശത്തില്‍ അറിയിച്ചു. ഈ അവസരത്തില്‍ സമൂഹത്തില്‍ സാഹോദര്യവും സൗഹാര്‍ദവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.

മതത്തിന്റെയും വിവിധ സംസ്‌കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ കടന്ന് ചെറിയപെരുന്നാള്‍ നമ്മെ എല്ലാവരെയും ഒരുമിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്റെ ആശംസ പങ്കുവച്ചു. എല്ലാവര്‍ക്കും നന്ദിയും ഐക്യവും നിറഞ്ഞ മനോഹരമായ ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

More Latest News

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!

ഒരു പുസ്തകം അതിന്റെ പ്രത്യേകത കൊണ്ട് ആശ്ചര്യപ്പെടുത്തുകയാണ്. ജര്‍മ്മന്‍ ലൈബ്രറിയായ ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക്  എല്ലാവര്‍ക്കും ചിന്തിക്കാവുന്നതില്‍ അപ്പുറം തുകയ്ക്ക് ആ പുസ്തകം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ അത്രയും പ്രാധാന്യം ആ പുസ്തകത്തിന് ഉണ്ടെന്നത് അതിനെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. 24 കോടി 44 ലക്ഷം രൂപയ്ക്ക് ഒരു ലൈബ്രറി ഒരു പുസ്തകം സ്വന്തമാക്കുക എന്നാല്‍ വളരെ ചരിത്രപരമായ പ്രാധാന്യം അതിനുള്ളത് കൊണ്ടായിരിക്കും എന്ന് മനസ്സിലാക്കാം. നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട് ഈ പുസ്തകത്തിന്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകമാണ് ഇത്. അതുകൊണ്ടു തന്നെയാണ് ഈ പുസ്തകത്തിന് ഇത്രയധികം വിലമതിപ്പുള്ളതും. ഫ്രണ്ട്ഷിപ്പ് പുസ്തകമെന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയപ്രാധാന്യമുള്ള നിരവധിപ്പേരുടെ ചിത്രങ്ങളും ഈ ഫ്രണ്ട്ഷിപ്പ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുന്നു. കൈയെഴുത്തിലൂടെ തയാറാക്കിയിരിക്കുന്നു എന്നതും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ലോകമെമ്പാടുമുള്ള ഫ്രണ്ട്ഷിപ്പ് പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂടിയാണ് ഈ പുസ്തകം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ വ്യാപാര സംസ്‌കാരങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് പുസ്തകത്തില്‍. ജര്‍മ്മന്‍ നയതന്ത്രജ്ഞനായ ഫിലിപ്പ് ഹൈന്‍ഹോഫറിന്റെ കയ്യിലായിരുന്നു ആദ്യകാലത്ത് ഈ പുസ്തകം. അദ്ദേഹമാണ് നിരവധിപ്പേരുടെ ഒപ്പുകളടക്കം ഈ പുസ്തകത്തില്‍ ശേഖരിച്ചതും. ജര്‍മ്മന്‍ ഹൗസ് ഓഫ് വെല്‍ഫിലെ അംഗമായ ഡ്യൂക്ക് അഗസ്റ്റസ് തന്റെ ലൈബ്രറിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പുസ്തകം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ പുസ്തകം ലണ്ടനിലെ ഒരു ലേലത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്കില്‍ എത്തിയത്.

'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 

പുകവലി ആരോഗ്യത്തിന് ഹാനീകരം ആണെന്ന് എല്ലാവര്‍ക്കും അറിയാം. സിഗററ്റ് പാക്കറ്റില്‍ തന്നെ ഈ കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷെ പുകവലിയെ പുകഴ്തി യുവതി നല്‍കിയ പോസ്റ്റും അതിന് ഒരു ഡോക്ടര്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ക്ക് വലിയ കൈയ്യടിയാണ് നേടി കൊടുക്കുന്നത്. ഒരു കപ്പ് ചായയുടേയും പാതി വലിച്ച ഒരു സിഗരറ്റിന്റെയും ചിത്രത്തിനൊപ്പം 'പുക വലിക്കാത്തവരെ 'ലോസേഴ്സ്' (പരാജിതര്‍)' എന്ന് വിശേഷിപ്പിച്ചായിരുന്നു യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ, 'ഹേ പുകവലിക്കുന്നവരേ, പരാജിതരേ (പുകവലിക്കാത്തവര്‍) നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' എന്നായിരുന്നു ചിത്രത്തിന്റെ കാപ്ഷന്‍. ചിത്രം അതിവേഗം വൈറലായിത്തീര്‍ന്നു. അതോടൊപ്പം യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. പുകവലിക്കാത്തവരെ 'പരാജയപ്പെട്ടവരെ'ന്ന് വിശേഷിപ്പിച്ചതാണ് യുവതിക്ക് നേരെ രോഷമുയരാന്‍ കാരണമായത്. പുക വലിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവര്‍ എന്നായിരുന്നു ചിലര്‍ യുവതിയുടെ പോസ്റ്റില്‍ കമന്റ് നല്‍കിയത്. അതുപോലെ എങ്ങനെയാണ് പുക വലിക്കാത്തവരെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പരാജയപ്പെട്ടു പോയവരായി വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് എന്നും പലരും ചോദിച്ചു.  ഈ സമയം ബംഗളൂരുവിലെ കാവേരി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ദീപക് കൃഷ്ണമൂര്‍ത്തി യുവതിക്കൊരു മറുപടി നല്‍കിയതും ശ്രദ്ധേയമായി. യുവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്ക് മുന്നിലെത്തിയ ഒരു യുവതിയുടെ അവസ്ഥ അദ്ദേഹം വിവരിച്ചത്. 'തന്റെ ഏറ്റവും പ്രായം കുറഞ്ഞ ട്രിപ്പിള്‍ ബൈപാസ് സര്‍ജറി രോഗി പുകവലിക്കുന്ന ഒരു 23 വയസ്സുകാരിയായിരുന്നു' എന്നായിരുന്നു ഡോക്ടര്‍ കുറിച്ചത്. ഒപ്പം ട്വീറ്റ് പങ്കുവച്ച യുവതി പറയുന്നത് പ്രകാരമാണെങ്കില്‍ 'പരാജിതരാകൂ, ആരോഗ്യകരമായ ജീവിതം നയിക്കൂ' എന്നും ഡോക്ടര്‍ കുറിച്ചു. ഏതായാലും പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വെച്ചാണ് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും. ബാസില്‍ഡനില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് - 07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258  നൈറ്റ് വിജില്‍ സമയം: മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:00 വരെ. HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.

യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം

പ്രീമിയര്‍ ലീഗില്‍ മിന്നും താരങ്ങളായ ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ തട്ടകമായ യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ ഒരു മലയാളി ഫുട്ബോള്‍ ടീം രൂപീകരിച്ചു. മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്ന പേരില്‍ ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരമായാണ് ക്ലബ്ബിന് തുടക്കമായത്. പ്രവാസത്തിലും ഫുട്ബോള്‍ എന്ന വികാരം മനസ്സില്‍ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികള്‍ ക്യാപ്ടന്‍ മോര്‍ഗന്‍ എന്ന ചെറിയൊരു വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച് ഇന്നു മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോള്‍ ടീം ആയി മാറിയിരിക്കുന്നു. ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിന്‍ ഹാളില്‍ വെച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ്ജ് എടത്വാ, സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് പെരുമ്പലത്ത് എന്നിവര്‍ ചേര്‍ന്ന് ഷിജോ ജോസഫിന് ജേഴ്സി നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജോര്‍ജ്ജ് എടത്വാ, ടീം മാനേജര്‍ പ്രിയദര്‍ശന്‍, ഷിജോ ജോസഫ്, മോനി ഷിജോ എന്നിവര്‍ സംസാരിച്ചു. എല്‍കെസി മുന്‍പ്രസിഡന്റ് ജോസ് തോമസ്, മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ അനീഷ് ജോണ്‍ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി. ടീം അംഗങ്ങള്‍: പ്രിയന്‍ (മാനേജര്‍), അജിത് (ക്യാപ്റ്റന്‍), യാസിന്‍ (വൈസ് ക്യാപ്റ്റന്‍) ആനന്ദ്, വിഷ്ണു, അശ്വിന്‍, അതുല്‍, എബിന്‍, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിന്‍, നിമല്‍, സച്ചിന്‍, ഷാമുറ

മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു

ഓള്‍ഡാം: മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന് നടത്തപ്പെടും. 25 ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് നടക്കുന്നത്. റാണ പ്രതാപ് (സ്വീഡന്‍)സുമി സണ്ണി, സ്റ്റഫി സോളമന്‍, ഷാജി ജോസഫ്, ഡന്‍സില്‍ വില്‍സണ്‍, സ്റ്റെഫി ഡാര്‍വിന്‍ എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.  ഷാരോണ്‍ ഫെല്ലോഷിപ്പ് യുകെ & അയര്‍ലണ്ട് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റര്‍. സുനൂപ് മാത്യു, സിസ്റ്റര്‍ ഷൈനി തോമസ്, പാസ്റ്റര്‍. ജോസഫ് റൈനോള്‍ഡ്, പാസ്റ്റര്‍. സോണി ചാക്കോ, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍. ജിന്‍സ് മാത്യു, പാസ്റ്റര്‍. സന്തോഷ് കുമാര്‍, പാസ്റ്റര്‍ റിജോ ജോയ് എന്നിവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ലിജു വേങ്ങല്‍ അറിയിച്ചു. പ്രോഗ്രാമിന് പ്രവേശനം, പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും. സ്ഥലത്തിന്റെ വിലാസം:CHADDERTON  REFORM CLUB OL9 OLG

Other News in this category

  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം
  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • Most Read

    British Pathram Recommends