18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് >>> കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ആരാധകര്‍ക്കിടയില്‍ പ്രതിഷേധം >>> നിങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ വിരലുകള്‍ ഇങ്ങനെയാണോ കാണപ്പെടുന്നത്, സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ എന്ന ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം >>> യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍ >>> 'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ് >>>
Home >> NAMMUDE NAADU
പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-05-04

നഗരത്തെ ഞെട്ടിച്ചുള്ള നവജാതശിശുവിന്റെ മരണവാര്‍ത്ത കേട്ടാണ് ഇന്നലെ കൊച്ചി നഗരം ഉണര്‍ന്നത്. ഒരമ്മയ്ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് 23 വയസ്സുകാരിയായ ആ പെറ്റമ്മ കുഞ്ഞിനോട് ചെയ്തത്. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞതോടെ എല്ലാം അവസാനിച്ചെന്ന് ചിന്തിച്ച അവരെ പക്ഷെ എല്ലാം കാണുന്ന ദൈവം വെറുതെ വിട്ടില്ല. ക്രൂരത ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവതിയെ പൊലീസ് പിടികൂടി.

ഇപ്പോഴിതാ കുഞ്ഞിന്റെ മരണ കാരണം എന്താണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. നവജാത ശിശു താഴെവീണ് തലയോട്ടി പൊട്ടിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതാണ് മരണത്തിനുണ്ടായ യഥാര്‍ത്ഥ കാരണം. പുറത്ത് കേള്‍ക്കുമെന്ന് ഭയന്ന് കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നതായി യുവതി പൊലീസിനോട് സമ്മതിക്കുന്നു.

ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കീഴ്താടിക്കും പൊട്ടലുണ്ടായിട്ടുണ്ട്. വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ പരിക്കായിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

രാവിലെ എട്ടുമണിയോടെ അമ്മ വാതിലില്‍ തട്ടിയപ്പോള്‍ പരിഭ്രാന്തിയില്‍ കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നുമാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവ ശേഷം യുവതി ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും പറയുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊല്ലാനുള്ള ശ്രമങ്ങളും നടത്തി. 

അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിജീവിതയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. 

പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക. പ്രതിയിലേക്ക് പൊലീസിനെ എത്താന്‍ കാരണമായത് കൊറിയര്‍ കവറിലെ മേല്‍വിലാസമാണ്. ഫ്ളാറ്റിന് സമീപമുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞതായിരുന്നെങ്കിലും ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെയായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്.

More Latest News

വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

വിദേശത്തു ജോലിക്കായി പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ യുവതി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24)ആണ് മരണപ്പെട്ടത്. അരളിച്ചെടിയുടെ വിഷം ആണോ മരണ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.  നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പല ദേവസ്വം ബോര്‍ഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ആരാധകര്‍ക്കിടയില്‍ പ്രതിഷേധം

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. എഎഫ്സി നടപടിയില്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം. കലൂര്‍ ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഎഫ്സി ലൈസന്‍സ് നിഷേധിച്ചതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം കലൂരിലെത്തിയ എഎഫ്സി സെക്രട്ടറി ജനറല്‍ വിന്‍ഡ്സര്‍ ജോണ്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. കാണികളും താരങ്ങളും ഇടകലര്‍ന്ന് സ്റ്റേഡിയം വിട്ടിറങ്ങുന്നത് സുരക്ഷാ വീഴ്ചയാണെന്ന് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്റ്റേഡിയത്തിന്റെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും അറിയിച്ചു. 2024-25 സീസണിലേക്ക് നേരിട്ട് ലൈസന്‍സ് ലഭിച്ച ഏക ക്ലബ്ബാണ് പഞ്ചാബ് എഫ്.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എന്നിവര്‍ക്കാണ് ഉപാധികളോടെ ലൈസന്‍സ് അനുവദിച്ചത്. ഐ-ലീഗ് ചാമ്പ്യന്മാരായതിന് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനും ഉപാധികളോടെ എഎഫ്സി ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ലൈസന്‍സ് നിഷേധിച്ചതായി ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷ നല്‍കാനാകും. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി,ജംഷഡ്പൂര്‍ എഫ്.സി എന്നീ ക്ലബുകളുടെ ലൈസന്‍സ് അപേക്ഷകളും എഎഫ്സി നിഷേധിച്ചിട്ടുണ്ട്. ഈ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേഓഫില്‍ ഒഡീഷ എഫ്.സിയോട് തോറ്റ് പുറത്താകുകയായിരുന്നു. മോഹന്‍ ബഗാനെ കീഴടക്കി മുംബൈ സിറ്റി എഫ്.സിയാണ് ഐഎസ്എല്‍ കിരീടം ചൂടിയത്.

നിങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ വിരലുകള്‍ ഇങ്ങനെയാണോ കാണപ്പെടുന്നത്, സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ എന്ന ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം

മനുഷ്യര്‍ ഫോണുമായി കൂടുതല്‍ സമയം ചിലവഴിക്കുന്ന കാലമാണ്. അതിനാല്‍ തന്നെ നിരവധി രോഗങ്ങള്‍ ഇതിലൂടെ ശരീരത്തെ ബാധിക്കുന്ന കാലം കൂടിയാണ്. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ അഥവാ ഐ ഫോണ്‍ ഫിംഗര്‍ എന്ന രോഗാവസ്ഥയെ കുറിച്ചുള്ള കാര്യമാണ് പുറത്ത് വരുന്നത്. സ്മാാര്‍ട്ട് ഫോണുകളുടെ അമിതമായ ഉപയോഗത്തില്‍ നിന്ന് ഉണ്ടാകുന്ന പൊതുവായ ശാരീരിക അസ്വാസ്ഥ്യങ്ങളെയോ ബുദ്ധിമുട്ടുകളെയോ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണിത്. സ്മാര്‍ട്ട് ഫോണുകള്‍ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ അവസ്ഥ കൂടുതല്‍ സാധാരണമായിരിക്കുന്നു. അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൈവിരലുകളുടെ ഷേപ്പില്‍ മാറ്റങ്ങള്‍ വരുത്താമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്‌ക്രീനില്‍ ടൈപ്പു ചെയ്യുമ്പോഴോ സൈ്വപ്പു ചെയ്യുമ്പോഴോ ടാപ്പു ചെയ്യുമ്പോഴോ ആവര്‍ത്തിച്ചുള്ള എല്ലാ ചലനങ്ങളും നിങ്ങളുടെ ചെറുവിരലിന് മാറ്റം വരുത്തുന്നു. ഐ ഫോണ്‍ ഫിംഗര്‍ എന്നും പറയപ്പെടുന്ന ഈ പ്രതിഭാസം നമ്മുടെ കൈവിരലുകളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ടിക്ക് ടോക്കില്‍ ഷെയര്‍ ചെയ്ത ടി.ജെ ഷോയുടെ മാര്‍ച്ച് മാസത്തെ എപ്പിസോഡിലാണ് ഈ പ്രതിഭാസത്തെക്കുറിച്ച് നവലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്. നിങ്ങള്‍ ഫോണുകള്‍ പിടിക്കുന്ന രീതി കാരണം സ്മാര്‍ട്ട് ഫോണുകളുടെ ഭാരം നമ്മുടെ ചെറുവിരലുകള്‍ താങ്ങുന്നുവെന്നും ഇത് ചെറുവിരലുകളുടെ ആകൃതിയില്‍ വ്യത്യാസമുണ്ടാക്കുമെന്നാണ് ഷോയില്‍ ചിലര്‍ പറയുന്നത്. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റായ ആന്‍ഡ്രു ബാക്കന്‍ പറയുന്നതനുസരിച്ച് ഐ ഫോണ്‍ ഫിംഗര്‍ എന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. ഔദ്യോഗികമായി ഈ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ക്യൂബിറ്റല്‍ ടണല്‍ സിന്‍ഡ്രോം, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നിവ അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണമുണ്ടാകാം എന്നും അദ്ദേഹം പറയുന്നു.

യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍

യാത്രകള്‍ ചെയ്യുമ്പോള്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടെങ്കില്‍ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിളിന്റെ പുതിയൊരു ഫീച്ചര്‍. ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമായി വെഹിക്കിള്‍ മോഷന്‍ ക്യൂസ് എന്ന പുതിയ ഫീച്ചര്‍ ആണ് കൊണ്ടുവരുന്നത്. മോഷന്‍ സിക്ക്‌നസിനെ പിടിച്ച് നിര്‍ത്തുക എന്നതാണ് പുതിയ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷന്‍ സിക്ക്‌നെസിലേക്ക് നയിക്കുന്നത്. നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍, ശരീരത്തിന് ചലനം ഉണ്ടാകുന്നു. എന്നാല്‍ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്‌ക്രീനിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാം. ഇത് മോഷന്‍ സിക്‌നസ് ഉണ്ടാക്കുന്നു. ഈ പ്രശ്‌നം പലരെയും അവരവരുടെ ഡിവൈസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വരെ പിന്തിരിപ്പിക്കും. ഈ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ആപ്പിളിന്റെ പുതിയ വെഹിക്കിള്‍ മോഷന്‍ ക്യൂസ് ഫീച്ചറിന്റെ ലക്ഷ്യം. വാഹനത്തിന്റെ ചലനവുമായി ചേര്‍ത്ത് നീങ്ങുന്ന സ്‌ക്രീനിന്റെ അരികുകളില്‍ ആനിമേറ്റഡ് ഡോട്ടുകള്‍ കാണിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ഡോട്ടുകള്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് തോന്നിക്കുന്ന ചലനത്തെ നിങ്ങളുടെ കണ്ണുകള്‍ കാണുന്നതുമായി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് വഴി മോഷന്‍ സിക്ക്‌നെസ് ബാലന്‍സ് ചെയ്യാന്‍ സാധിക്കും.  ആപ്പിളിന്റെ വെഹിക്കിള്‍ മോഷന്‍ ക്യൂസിന്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ ഒരു ദീര്‍ഘദൂര യാത്ര ചെയ്യുന്ന ആളോ അല്ലെങ്കില്‍ ദൈനംദിന യാത്രികനോ അല്ലെങ്കില്‍ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചര്‍ വലിയ ഉപകാരമാകും.

'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ്

ബാഹുബലിക്ക് ശേഷം എല്ലാവരും ചിന്തിച്ചിരുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു പ്രഭാസ് അനുഷ്‌ക വിവാഹം. ഇരുവരും നല്ല കപ്പിളായിരിക്കും എന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ പ്രഭാസിന്റെ ജീവിത്തിലെ ആ പ്രധാന വിശേഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനേക്കുറിച്ചാണ് പ്രഭാസ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. വിവാഹം അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാന്‍ പോകുന്നതെന്നാണ് ഒരു വിഭാ?ഗം ആളുകള്‍ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്‌ക ഷെട്ടി, കൃതി സനോണ്‍ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കല്‍ക്കി 2898 എഡിയാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നാ?ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 27 നാണ് തിയറ്ററുകളിലെത്തുന്നത്. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അ

Other News in this category

  • വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • Most Read

    British Pathram Recommends