18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേര് പുതിയ വീടിനു നല്‍കി പേളിയും ശ്രീനിളും, ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് ആരാധകരോട് താരങ്ങള്‍ >>> 'സിനിമകള്‍ ഞാന്‍ ഏറ്റെടുക്കാം, പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല' പൊതുവേദിയില്‍ സംഘാടകരോട് ആ കാര്യം തിരുത്തി നടി നവ്യ നായര്‍  >>> 'റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍' എന്ന് ദിലീപ്, ദിലീപിന്റെ ഈ വാക്കുകള്‍ക്ക് താഴെ മഞ്ജുവാര്യരെന്ന് കമന്റ് ചെയ്ത് ആരാധകര്‍ >>> സുധിയുടെ മീനുക്കുട്ടി ഈ 53ാം വയസ്സില്‍ ഗര്‍ഭിണിയോ? സോഷ്യല്‍ മീഡിയയില്‍ നിറയുന്ന രേഖയുടെ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍, പക്ഷെ സത്യം ഇതാണ് >>> മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ >>>
Home >> NAMMUDE NAADU
കോട്ടയത്ത് കുറുക്കന്റെ ആക്രമണം, ഒരാളുടെ മുഖത്തേക്ക് ചാടി കടിച്ച കുറുക്കന്‍ കൈവിരല്‍ കടിച്ചെടുത്തുകൊണ്ടു പോയി... പേടിച്ച് വിറച്ച് നാട്ടുകാര്‍...

സ്വന്തം ലേഖകൻ

Story Dated: 2023-05-26

കോട്ടയത്ത് ചക്കാമ്പുഴയിലും പരിസര പ്രദേശങ്ങളിലും കുറുക്കന്റെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരം.

ഇന്ന് രാവിലെ 6 മണിയോടെയാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. നടുവിലാ മാക്കല്‍ ബേബി, നെടുംമ്പള്ളില്‍ ജോസ്, തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളില്‍ ജൂബി എന്നിവര്‍ക്കാണ് ആക്രമണമേറ്റത്. ഇതില്‍ നടുവിലാം മാക്കല്‍ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരല്‍ ഭാഗികമായി കുറുക്കന്‍ കടിച്ചെടുത്തു.

കോട്ടയം രാമപുരം പഞ്ചായത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം, പത്തനംതിട്ട വടശ്ശേരിക്കാവില്‍ വീണ്ടും കടുവയിറങ്ങി. കടുവ ആടിനെ പിടിച്ചു. ഈ പ്രദേശത്തെ മറ്റൊരാടിനേയും കടുവ പിടിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കടുവയെ കണ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ്. കടുവയെ പിടികൂടാന്‍ കൂടും സ്ഥാപിച്ചിട്ടുണ്ട്.

More Latest News

സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേര് പുതിയ വീടിനു നല്‍കി പേളിയും ശ്രീനിളും, ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് ആരാധകരോട് താരങ്ങള്‍

ബിഗ്‌ബോസില്‍ തുടങ്ങിയ പ്രണയം പതുക്കെ പതുക്കെ വളരെ സീരിയസാവുകയും പിന്നീട് ജീവിതത്തിലും ഒരുമിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും. പ്രേക്ഷകുടെ പ്രിയപ്പെട്ട കപ്പിളായി ഇവര്‍ മാറുകയായിരുന്നു.  രണ്ട് കണ്മണികള്‍ ഇവര്‍ക്കുണ്ടായപ്പോള്‍ ആരാധകരും ഏറെ സന്തോഷിച്ചു. ഇപ്പോഴിതാ രണ്ടാമത്തെ മകള്‍ നിറ്റാരയുടെ വരവിന് ശേഷം രണ്ടു പേരും പുതിയൊരു സന്തോഷത്തിലേക്ക് എത്തുന്നത്. ഇരുവരും ചേര്‍ന്ന് സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുകയാണ്. കൊച്ചി സില്‍വര്‍സാന്‍ഡ് ഐലന്‍ഡിലെ ഫ്ലാറ്റാണിത്. നിറ്റാര പിറന്ന് മൂന്ന് മാസം പിന്നിടുമ്പോള്‍ ആണ് ദമ്പതികള്‍ പുതിയ വീടിന്റെ താക്കോല്‍ സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഇന്റീരിയര്‍ ചെയ്തിട്ടില്ലത്ത ദ്വീപിലെ വീടിന്റെ വിശേഷം പേളി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു. നില ബേബിയാണ് അച്ഛന്റെയും അമ്മയുടെയും കൂടെയുളളത്. കൈക്കുഞ്ഞായ നിതാര തല്‍ക്കാലം സീനില്‍ ഇല്ല. വീടിന്റെ മുന്നില്‍ ഒരു പേര് കാണാം. സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേരാണ് വീടിനു നല്‍കിയിട്ടുള്ളത്. പ്രവേശന കവാടത്തില്‍ തന്നെ 'പേളിഷ്' എന്ന പേര് കൊത്തിയിട്ടുണ്ട്. ബിഗ് ബോസ് കഴിഞ്ഞതും, പേളി, ശ്രീനിഷ് എന്നതിന്റെ ചുരുക്കരൂപമായി പ്രേക്ഷകര്‍ നല്‍കിയ പേരാണ് പേളിഷ്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.

'സിനിമകള്‍ ഞാന്‍ ഏറ്റെടുക്കാം, പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല' പൊതുവേദിയില്‍ സംഘാടകരോട് ആ കാര്യം തിരുത്തി നടി നവ്യ നായര്‍ 

നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരം ഒരു വിവാഹം കഴിച്ച ശേഷം തീര്‍ത്തും കുടുംബിനി ആവുക. പിന്നീട് ഭര്‍ത്താവുമൊത്തുള്ള ഒരു വേര്‍പിരിയലോടെ തിരിച്ച് സിനിമയിലേക്ക് വരിക എന്ന പതിവ് തിരുത്തിയ ആളാണ് നവ്യ നായര്‍. വിവാഹത്തോടെ കുടുംബിനി ആയെങ്കിലും കുഞ്ഞ് വളര്‍ന്നപ്പോള്‍ സ്വന്തം പാഷനും പ്രൊഫഷനും ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ച ആളാണ് നവ്യ നായര്‍. നവ്യയുടെ ആ ധൈര്യവും തീരുമാനവും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയും ആണ് താരത്തെ ഇന്നും സിനിമയില്‍ സജീവമാക്കുന്നത്. സിനിമകളില്‍ നായികയായും പൊതു പരിപാടികളിലും ടെലിവഷനിലും അതിഥിയായും എത്തുന്ന താരം പല വേദികളിലും നര്‍ത്തകിയായും എത്തുന്നുണ്ട്. പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും നവ്യക്ക് മടിയില്ല. പല നടിമാരും നവ്യയെയും നവ്യയുടെ കുടുംബത്തെയും ഭര്‍ത്താവിനെയും കണ്ടു പഠിക്കണം എന്നൊരു സംസാരം മലയാളികള്‍ക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ ഒരു പൊതു വേദിയില്‍ എത്തിയ താരം പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്. ഒരു സ്വകാര്യ പരിപാടിക്കിടെ സംഘാടകരോട് പരിഭവം അറിയിക്കുകയായിരുന്നു താരം. ഈ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വിഡിയോ. തനിക്ക് രണ്ടു മക്കള്‍ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാല്‍ അവര്‍ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്നുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്‌ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോന്‍ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ'' നവ്യ പറഞ്ഞു. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.ഞാന്‍ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതില്‍ എഴുതിയിട്ടുണ്ട്. അതുവേണങ്കില്‍ ഞാന്‍ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല,' നവ്യ നായര്‍ പറഞ്ഞു. നവ്യ സംഘാടകരോട് കാര്യം പറഞ്ഞ രീതി കേട്ട് എല്ലാവരും കൈയ്യടിക്കുകയാണ്.

'റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍' എന്ന് ദിലീപ്, ദിലീപിന്റെ ഈ വാക്കുകള്‍ക്ക് താഴെ മഞ്ജുവാര്യരെന്ന് കമന്റ് ചെയ്ത് ആരാധകര്‍

ദിലീപ് മഞ്ജുവാര്യര്‍ ബന്ധം വേര്‍പിരിഞ്ഞ് ദിലീപ് കാവ്യയെ വിവാഹം കഴിച്ച് വര്‍ഷങ്ങളായെങ്കിലും ഇന്നും ദിലീപ് മഞ്ജു എന്ന് പറഞ്ഞാല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഈ കോംമ്പോ സ്‌ക്രീനില്‍ ഇഷ്ടപ്പെട്ടവര്‍ അവര്‍ ജീവിതത്തില്‍ ഒന്നായപ്പോഴും ഒരുപാട് സന്തോഷിച്ചിരുന്നു. മഞ്ജു പോയതിന് ശേഷം ദിലീപിന് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. ദിലീപിന് എതിരെ കേസ് നടക്കുന്നതും ജയിലില്‍ ആകുന്നതും സിനിമകള്‍ ചെയ്യാതെ വന്നതും എല്ലാ മഞ്ജുവുമായുള്ള വേര്‍പിരിയലിനു ശേഷമാണ്. ഇതെല്ലാം മഞ്ജു എന്ന ഭാഗ്യം ദിലീപിനെ വിട്ട് പോയത് കാരണം ആണെന്നാണ് ആരാധകര്‍ ഇപ്പോഴും പറയുന്നത്.  കേസിന് ശേഷം ദിലീപിന്റേതായി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷനായി എത്തിയ താരം പറഞ്ഞ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് ദിലീപ് പറഞ്ഞത്. ഒപ്പം റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താനെന്നും ദിലീപ് പറഞ്ഞു.  'എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാന്‍ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല.' 'അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാന്‍ അത് അറിഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. മാത്രമല്ല ഞങ്ങള്‍ പിന്നീട് ചേര്‍ന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സില്‍ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.' 'പിന്നെ ഞാന്‍ സിനിമയില്‍ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായി. അതുപോലെ റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയല്‍ ലവ് ഇപ്പോള്‍ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വില്‍ പരാജയം സംഭവിക്കുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും.' 'പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി നമ്മള്‍ ചാടും. നമ്മളെ സ്‌നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആര്‍ക്കും എപ്പോഴും സംഭവിക്കാം.''ചിലതിന് പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു', എന്നാണ് ദിലീപ് പറഞ്ഞത്. റിയല്‍ ലവ്വിനെ കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ വൈറലായതോടെ കമന്റ് ബോക്‌സില്‍ മഞ്ജു വാര്യര്‍ എന്ന പേരും കമന്റുകളും നിറയാന്‍ തുടങ്ങി. സല്ലാപത്തില്‍ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്.  

സുധിയുടെ മീനുക്കുട്ടി ഈ 53ാം വയസ്സില്‍ ഗര്‍ഭിണിയോ? സോഷ്യല്‍ മീഡിയയില്‍ നിറയുന്ന രേഖയുടെ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍, പക്ഷെ സത്യം ഇതാണ്

ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു രേഖ. മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളില്‍ താരം തിളങ്ങിയിട്ടുണ്ട്. പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. പക്ഷെ രേഖ മലയാളത്തില്‍ ആദ്യം ചുവടു വയ്ക്കുന്നത് 1989ല്‍ പുറത്തിറങ്ങിയ സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവ് സ്പീക്കിംഗിലൂടെയായിരുന്നു. മോഹന്‍ലാല്‍ നായകനായ ഏയ് ഓട്ടോയിലെ മീനുക്കുട്ടിയെ മലയാളികള്‍ ആരും മറക്കില്ല. മലയാളകിള്‍ ഏറെ സ്വീകരിച്ച വേഷമായിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ സ്വന്തമായി മാറി.  ഇപ്പോഴിതാ പുറത്ത് വരുന്ന രേഖയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയെ അടക്കം ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായിട്ടാണ് കാണപ്പെടുന്നത്. 53 കാരിയായ രേഖ ഗര്‍ഭിണിയായോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചോദിക്കുന്നത്. ചിലര്‍ ഗര്‍ഭ വാര്‍ത്ത് സ്ഥിരീകരിച്ച് എത്തി. പക്ഷെ പിന്നീട് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. രേഖ ഗര്‍ഭിണിയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു സിനിമയില്‍ നിന്നുമുള്ളതാണെന്നുമാണ് വാര്‍ത്തകളില്‍ നിന്നും സ്ഥിരീകരിക്കുന്നത്. 'മിരിയം മാ' എന്ന ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായി അഭിനയിക്കുന്നുണ്ട്. ഏഗില്‍ ദുരൈ, സ്നേഹ കുമാര്‍, അനിത സംപത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമ ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സിനിമയില്‍ നിന്നുള്ള ചിത്രാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ

യുപി : മരുമകളുടെ പെരുമാറ്റത്തില്‍ പേടിച്ച് ജീവിക്കുകയാണ് ഒരു അമ്മായിഅമ്മ. സ്വാഭാവികമായും മരുമകള്‍ അമ്മായിഅമ്മ പോരാണോ കാരണം എന്ന് ഇതു കേള്‍ക്കുമ്പോള്‍ പലരും കരുതും. പക്ഷെ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി അമ്മയായി അമ്മയെ പിറകെ നടന്ന് പ്രണയിക്കുകയാണ് മരുമകള്‍. മരുകമള്‍ക്ക് തന്നോട് പ്രണയമാണെന്നും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞ് മരുമകള്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് സ്ത്രീ തന്റെ പരാതിയില്‍ പറയുന്നു. മാത്രമല്ല അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും അവള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അമ്മായിഅമ്മ വ്യക്തമാക്കി. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് ഈ കാര്യങ്ങള്‍ അറിയിച്ച ്‌പൊലീസിനെ സമീപിച്ചിരിക്കുന്നത്. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നാണ് പൊലീസിനോട് പറഞ്ഞ പരാതി. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു. അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവര്‍ഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു. ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താന്‍ അറിയിച്ചിരുന്നു എന്നും, എന്നാല്‍ അവിടെ നിന്നും വളരെ വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നുമാണ് അവര്‍ പറയുന്നത്. 'അവള്‍ വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കാണ് എന്നാണ് അവര്‍ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.' തന്റെ മകന്‍ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താന്‍ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.

Other News in this category

  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു
  • ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു
  • കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
  • സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
  • പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍
  • വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല,  പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി
  • കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്, 20 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാര്‍ത്ഥികള്‍
  • 2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി
  • Most Read

    British Pathram Recommends