തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ് മൂലം പ്ലസ്ടൂ വിദ്യാര്‍ത്ഥി മരിച്ചതായി പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീനാക്ഷിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കാത് കുത്തിയതിനെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിക്ക് മരന്ന് വാങ്ങാനാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയത്.
ഈ മാസം 17നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം ഭേദമായെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത ഉണ്ടാകുകയും വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ അതിനു പിന്നാലെ മരണം സംഭവിച്ചു.
എന്നാല്‍ മീനാക്ഷിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്നാണ് പിതാവ് ലാലുവിന്റെ ആരോണം. ഈ കാരണത്താല്‍ അച്ഛന് ലാലു ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരംമെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. മതിയായ ചികിത്സ നല്‍കിയെന്ന് മെഡി.കോളജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖം കുട്ടിക്കുണ്ടെന്ന് ആശുപത്രി വിശദീകരിച്ചു.