കഴിഞ്ഞ ദിവസം രാജ്യത്തെ തന്നെ നടുക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തില്‍ നിന്നും രാജ്യം മുക്തരായിട്ടില്ല. 275ഓളം പേര് മരണപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രത്തിന് ഒഴിഞ്ഞ്മാറാനാകില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത്.
ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കവേ ആണ് രാഹുല്‍ ഗാന്ധി ഈ കാര്യം വ്യക്തമാക്കിയത്. 275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരാവാദിത്വം ഏറ്റെടുക്കാനാരുമില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിസര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. റെയില്‍വെ മന്ത്രി രാജിവെക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. അതിദാരുണമായ ഒരു ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒളിച്ചോടാനാവില്ല. റെയില്‍വെ മന്ത്രിയോട് ഉടനടി രാജി സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണം, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.