അരിക്കൊമ്പന് ഇനി പുതിയ ഇടം. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച ഒറ്റയാന് അരിക്കൊമ്പന് ഇനി പുതിയ ഇടം. അരിക്കൊമ്പന് മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകന് ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ അരിക്കൊമ്പനെ തുറന്നുവിടുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ആന ഒരു ദിവസമായി അനിമല്‍ ആംബുലന്‍സിലായിരുന്നു. മതിയായ ചികിത്സ നല്‍കിയശേഷമാണ് തുറന്നുവിട്ടത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ വനത്തില്‍ തുറന്നുവിടാനാകില്ലെന്നും തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട്- മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചത്.
അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് ആദ്യം കോടതി തടഞ്ഞിരുന്നു.