കര്‍ണ്ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിഫോം പാവാടയില്‍ നിന്നും മാറ്റം വരണം. പെണ്‍കുട്ടികള്‍ക്ക് പാന്റ്സോ ചുരിദാറോ പരിഗണിക്കണമെന്ന് ബാലാവകാശക്കമ്മിഷന്‍ ആവശ്യപ്പെട്ടു.
പാവാടധരിക്കുന്നത് കുട്ടികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യം കണക്കിലെടുത്താണിത്. പെണ്‍കുട്ടികളുടെ സമഗ്രവികസനം മുന്‍നിര്‍ത്തി യൂണിഫോം നിയമം പരിഷ്കരിക്കണമെന്ന് ബാലാവകാശ കമ്മിഷന് ആവശ്യപ്പെട്ടു.
ഒന്നുമുതല്‍ പത്തുവരെ ക്ലാസിലെ പെണ്‍കുട്ടികളുടെ യൂണിഫോം പരിഷ്കാരം സംബന്ധിച്ച് സ്കൂള്വിദ്യാഭ്യാസവകുപ്പിന് കമ്മിഷന് അധ്യക്ഷന്‍ കെ. നാഗണ്ണയാണ് നിര്‍ദേശം സമര്‍പ്പിച്ചത്. വനിത-ശിശുവികസന വകുപ്പ് കലബുറഗി ഉപഡയറക്ടര്‍ അടുത്തിടെ കമ്മിഷന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. പെണ്‍കുട്ടികള്‍ ബസില്‍ യാത്രചെയ്യുമ്പോഴും ജനങ്ങള്ക്കിടയില്ക്കൂടി നടക്കുമ്പോഴും സൈക്കിളില്‍ യാത്രചെയ്യുമ്പോഴും മൈതാനത്ത് കളിക്കുമ്പോഴും പാവാട അസൗകര്യമുണ്ടാക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.