ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്. മള രണ്ടു ദിവസത്തേക്ക് ശക്തമായി പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. മഴ സാധ്യത മുന്നില്‍ കണ്ട് ഇവിടം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതില്‍ കുറയുമ്പോഴും ഡല്‍ഹി വന്‍ പ്രളയ ഭീതിയിലാണ്. യമുന നദിയില്‍ ജലനിരപ്പ് അല്പം കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകള്‍ വെള്ളത്തിന് അടിയില്‍ തന്നെയാണ് ഉള്ളത്.
പ്രധാന റോഡുകള്‍ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്, ഓഖ് ലയിലെ ജലശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്കി. പ്രളയം നേരിട്ട് ബാധിച്ച 24798 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്ക് കിഴക്കിന് ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മരിച്ചു.