അഞ്ചു വയസ്സുകാരിയായ മകളെയും കൂട്ടി അമ്മ പുഴയില്‍ ചാടിയ സംഭവത്തില്‍ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ മൃതദേഹം കിട്ടി. വയനാട് പനമരം വെണ്ണിയോട് ആണ് യുവതി കുഞ്ഞിനെയും കൊണ്ട് പുഴയില്‍ ചാടിയത്. അമ്മ ദര്‍ശനയും മകള്‍ ദക്ഷയുമാണ് പുഴയില്‍ ചാടിയത്.
സംഭവം നടന്ന ഉടന്‍ തന്നെ അമ്മയെ രക്ഷിച്ചെങ്കിലും കുട്ടിയുടെ മൃതദേഹം ലഭിച്ചിരുന്നില്ല. വെണ്ണിയോട് ജെന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് 32കാരി ദര്‍ശന. ദര്‍ശനയെ രക്ഷപ്പെടുത്തിയെങ്കിലും അവര്‍ വെള്ളിയാഴ്ച വൈകീട്ട് മരിച്ചിരുന്നു.
വിഷം കഴിച്ചിരുന്നതിനാല്‍ ജീവന് രക്ഷിക്കാനായില്ല. നാലുമാസം ഗര്‍ഭിണിയായിരുന്നു ദര്‍ശന.
ഇവര്‍ പുഴയില്‍ചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെനിന്നാണ് ഇപ്പോള്‍ അഞ്ച് വയസുകാരിയുടെ മൃതദേഹം ലഭിച്ചത്. ദക്ഷയ്ക്കായി നാട്ടുകാര്‍, ഐആര്‍ഡബ്ല്യൂ പ്രവര്‍ത്തകര്‍, തുര്‍ക്കി ജീവന് രക്ഷാ സമിതി, കമ്പളക്കാട് പൊലീസ്, വിവിധ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍, എന്‍ഡിആര്‍എഫ്. സംഘം എന്നീ വിഭാഗങ്ങളെല്ലാം തെരച്ചില്‍ നടത്തിയിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാര്യം വ്യക്തമല്ല. ദര്‍ശനയുടെ മൃതദേഹം ഇന്ന് സംസ്കരിക്കാനിരിക്കേയാണ് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. യുകെജി വിദ്യാര്‍ഥിനായാണ് മരിച്ച ദക്ഷ.