ഭാര്‍ത്താവും ഭാര്യയും നോക്കി നില്‍ക്കേ യുവതി തിരാമാലയില് അകപ്പെട്ട് കാണാതെ പോകുന്ന വീഡിയോ ആണ് മുംബൈ ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡില്‍ നിന്നും പുറത്ത് വരുന്നത്. ഭാര്യയും ഭര്‍ത്താവും പാറയില്‍ ഇരിക്കുമ്പോഴാണ് അപകടം സംഭവിച്ചിത്.
ജ്യോതി എന്നാണ് യുവതിയുടെ പേര്. ജ്യോതിയും ഭര്‍ത്താവും കടലിലെ പാറയില്‍ ഇരിക്കുമ്പോള്‍ പെട്ടന്നാണ് തിരമാല വരുന്നത്. ആ സന്തോഷകരമായ നിമിഷം പിന്നീട് ദുരന്തമായി മാറി.
സംഭവ ദിവസം, കുടുംബം ആദ്യം ജുഹു ചൗപ്പട്ടി സന്ദര്‍ശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, വേലിയേറ്റം കാരണം ബീച്ചില്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണം വന്നതോടെ പ്ലാന്‍ മാറ്റി അവര്‍ ബാന്ദ്രയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ബാന്ദ്ര ഫോര്‍ട്ടില്‍ എത്തിയ കുടുംബം കടലിന് സമീപത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴാണ് അപകടം സംഭവിച്ചത്.
ദമ്പതികള്‍ ഒരു പാറയില്‍ ഇരിക്കുകയും കുട്ടികള്‍ അല്‍പ്പം ദൂരെ നിന്ന് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇതിനിടെ ആഞ്ഞടിച്ച ഒരു വലിയ തിരമാലയില്‍ ജ്യോതി അകപ്പെടുകയായിരുന്നു. വീഡിയോയില്‍ കുട്ടികള്‍ അമ്മേ എന്ന് വിളിച്ച് നിലവിളിക്കുന്നുണ്ട്. മുംബൈയിലെ റബാലെ നിവാസിയായ മുകേഷ് ജ്യോതിയെ രക്ഷിക്കാനുള്ള ശ്രമിച്ച് കൊണ്ട് സാരിയില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സമീപത്ത് നിന്നിരുന്ന ചിലര്‍ മുകേഷിന്റെ കാലില്‍ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. സംഭവം അറിയിച്ചത് അനുസരിച്ച് പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി.ഞായറാഴ്ച ഉച്ചയോടെ ജ്യോതിയെ കാണാതായത്. കോസ്റ്റ്ഗാര്‍ഡ് തിങ്കളാഴ്ച ജ്യോതിയുടെ മൃതദേഹം കണ്ടെത്തി. ജ്യോതി സോനാറിന്റെ മൃതദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.